സംഗീത സംവിധായകനും ഗായകനുമൊക്കെയായ ശരത്തിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. തന്‍റെ അമ്മയുടെ വിയോഗ വാര്‍ത്ത സുഹൃത്തുക്കളെ അറിയിച്ചിരിക്കുകയാണ് ശരത്ത്.  അമ്മ ഇന്ദിരാദേവിയ്ക്ക് 74 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രി രാവിലെ 11.30 നായിരുന്നു അന്ത്യം. സംഗീത സംവിധായകനായ രഞ്ജിത്ത്, മായ എന്നിവരാണ് മറ്റു മക്കൾ. രാവിലെ 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ ചെന്നൈലെ എവിഎം സ്മശാനത്തില്‍ നടന്നു.

വൈകാരികമായ ഒറു കുറിപ്പും ശരത്ത് പങ്കുവയ്ക്കുന്നുണ്ട്. 'എന്റെ സംഗീതമാണ് അമ്മ !! എന്നെ ഞാൻ ആക്കിയ ശക്തിയാണ് അമ്മ!! എത്രയോ പാട്ടുകൾ എനിക്കും... എത്രയോ പാട്ടുകൾ അമ്മയ്ക്കും പാടി കൊടുത്തിട്ടുണ്ട്. ഇനി എന്റെ അമ്മയെ സ്വർഗ്ഗഗായകർ പാടി ഉണർത്തട്ടെ..... അമ്മക്ക് ഒരായിരം പ്രണാമം..'-ഈ കുറിപ്പിനൊപ്പം അമ്മയുടെ ചിത്രവും ശരത്ത് പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് ശരത്തിന്‍റെ അമ്മയ്ക്ക് പ്രണാമമര്‍പ്പിച്ച് എത്തുന്നത്. തനതായ ശൈലിയില്‍ സംഗീതരംഗത്ത് തിളങ്ങിയ ശരത്, തന്‍റെ അമ്മയായിരുന്നു എന്‍റെ ശക്തിയെന്ന് നേരത്തെയും പറഞ്ഞിരുന്നു.