മെറീന മൈക്കിള്‍ എന്ന താരത്തെ നിരവധി ചലച്ചിത്രങ്ങളിലൂടെ സുപരിചിതമാണ് മലയാളികള്‍ക്ക്. താരം തന്‍റെ ജീവതി കഥ തുറന്നു പറയുകയാണ്. മോഡലിങ്ങിലൂടെയാണ് ഞാന്‍ സിനിമയിലേക്കെത്തിയതെന്നും ഏഴാം ക്ലാസ് മുതല്‍ ഉള്ള എന്‍റെ കഥ ഞാന്‍ പങ്കുവയ്ക്കുന്നു എന്നും പറഞ്ഞാണ് മെറീന തുടങ്ങുന്നത്. ജോഷ് ടോക് എന്ന യൂട്യൂബ് ചാനലിലായിരുന്നു മെറീനയുടെ തുറന്നുപറച്ചില്‍.

അമ്മയും അപ്പയും പ്രണയ വിവാഹമായിരുന്നു. ഇന്‍റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യനുമാണ്. ഒളിച്ചോടിയായിരുന്നു വിവാഹം. അതുകൊണ്ടുതന്നെ ഇരുവരുടെയും കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ തിരുവണ്ണൂര്‍ എന്ന സ്ഥലത്താണ് ജനിച്ചത്. 21 വയസുവരെ അവിടെയായിരുന്നു. പണ്ട് വീട് കത്തിപ്പോയപ്പോള്‍ പള്ളിക്കാര്‍ പിരവിട്ടാണ് ഞങ്ങള്‍ക്ക് വീടുണ്ടാക്കി തന്നത്.

"ഞാന്‍ ഉറങ്ങാന്‍ പോകുന്ന സമയത്ത് കാണുക അമ്മ, തയ്യല്‍ മെഷീനില്‍ ജോലി ചെയ്യുന്നതാണ്'. അമ്മ അയല്‍ക്കാരുടെ ബ്ലൗസും ചുരിദാറുമൊക്കെ തുന്നിക്കൊടുക്കലായിരുന്നു ജോലി. അച്ഛന്‍ മാനസികമായി തളര്‍ന്ന ജോലിക്ക് പോകാതായപ്പോള്‍, അമ്മ വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു. ആ പ്രശ്നങ്ങളൊന്നും എനിക്ക് മനസിലാകുമായിരുന്നില്ല.

പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങള്‍ അറിയിക്കാത്ത ആളായിരുന്നു എന്‍റെ അമ്മൂമ്മ. അതുപോലെ തന്നെയായിരുന്നു അമ്മയും. അതിന് ശേഷമാണ് ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങിയത്. ലേറ്റ് നൈറ്റായിരുന്നു പ്രോഗ്രാമുകള്‍. രാത്രി പോയി വരുമ്പോള്‍ നാട്ടുകാര്‍ക്ക് നമ്മളോടുള്ള സമീപനം വളരെ മോശമായിരുന്നു. പക്ഷെ പൈസ കിട്ടിത്തുടങ്ങി, അമ്മയ്ക്ക് കൊടുക്കും അതൊരു രസമുള്ള കാര്യമായി എനിക്ക് തോന്നി. മോള് മോശായി പോവുകയാണെന്ന് തരത്തില്‍ സംസാരങ്ങളും ഉണ്ടായി.

ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തത് കണ്ടപ്പോള്‍ സുഹൃത്ത് വിളിച്ച് മോഡലങ് ചെയ്യാന്‍ പറ‍ഞ്ഞത്.  അങ്ങനെ മിസ് മലബാര്‍ എന്ന കോംപറ്റീഷനില്‍ പങ്കെടുത്തു. അങ്ങനെ വര്‍ക്ക് കിട്ടിത്തുടങ്ങി. അങ്ങനെയാണ് മോഡലിങ്ങിലേക്ക് എത്തുന്നത്. എബി എന്ന ചിത്രത്തില്‍ നിന്നാണ് എന്‍റെ കരിയര്‍ കിക് സ്റ്റാര്‍ട്ട് ചെയ്യുന്നതെന്നും, ബിലോ പോവര്‍ട്ടി ലൈനിന് താഴെയുള്ള എനിക്കിത്രയൊക്കെ സാധിക്കുമെങ്കില്‍ എല്ലാവര്‍ക്കും അത് സാധിക്കുമെന്നും മെറീന പറയുന്നു.