ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി സീരിയലിലെ കുടുംബചിത്രം പങ്കുവെക്കുകയാണ് ഐശ്വര്യയും നലീഫും. കുഞ്ഞിനെ കൈയിലെടുത്ത് നാടൻ സാരിയും ജുബ്ബയും മുണ്ടുമൊക്കെ അണിഞ്ഞാണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ.

തിരുവനന്തപുരം: ഏഷ്യാനെറ്റില്‍ പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്‍ടം സ്വന്തമാക്കിയ പരമ്പരയാണ് 'മൗനരാഗം'. നലീഫ് -ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. 

പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി', അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സഹ താരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. 'കിരൺ' എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. സീരിയലിലെ കഥാഗതിയില്‍ ഇരുവർക്കും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി സീരിയലിലെ കുടുംബചിത്രം പങ്കുവെക്കുകയാണ് ഐശ്വര്യയും നലീഫും. കുഞ്ഞിനെ കൈയിലെടുത്ത് നാടൻ സാരിയും ജുബ്ബയും മുണ്ടുമൊക്കെ അണിഞ്ഞാണ് താരങ്ങളുടെ പുതിയ ചിത്രങ്ങൾ. 'ആദ്യ കുടുംബചിത്രം. ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് ഒപ്പമുള്ള ആദ്യ ഓണം' എന്ന ക്യാപ്‌ഷനോടെയാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മൗനരാഗം ആരാധകരുടെ നീണ്ട കമന്റുകളാണ് താരങ്ങൾക്ക് ലഭിക്കുന്നത്. സീരിയലിനെ പ്രശംസിച്ചും താരങ്ങളുടെ അഭിനയത്തെ അഭിനന്ദിച്ചുമെല്ലാം പ്രേക്ഷകർ എത്തുന്നുണ്ട്. പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. 

View post on Instagram

ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍. പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. അടുത്തിടെയാണ് പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ശ്രീശ്വേത മഹാലഷ്മി സീരിയലിൽ നിന്നും പിന്മാറിയത്.

ഗദര്‍ 2 വിനെതിരായ വിമര്‍ശനം: സിനിമ വളരെ സീരിയസായൊന്നും കാണേണ്ടെന്ന് സണ്ണി ഡിയോള്‍

തമന്നയ്ക്ക് വേണ്ടി തന്‍റെ 'ഡേറ്റിംഗ്' നിര്‍ബന്ധം മാറ്റി: തുറന്നുപറഞ്ഞ് വിജയ് വര്‍മ്മ

Asianet News Live