മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്.
അമ്മയാകാനുള്ള ഒരുക്കത്തിലാണ് നടി മൃദുല വിജയ് (Mridula vijay). ഗർഭിണി ആയതു മുതൽ വിശേഷങ്ങളെല്ലാം കുടുംബാംഗങ്ങളോടെന്ന പോലെ ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട് താരം. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മൃദുല. 'ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും' എന്ന കുറിപ്പോടെ സഹോദരി പാർവതിയ്ക്കൊപ്പമുള്ള ചിത്രമാണ് മൃദുല പങ്കുവച്ചിരിക്കുന്നത്. നിരവധി പരമ്പരയിൽ സാന്നിധ്യമറിയിച്ച പാർവ്വതി വിവാഹത്തോടെ ആയിരുന്നു പിൻവാങ്ങിയത്. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.
പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാ
മൃദുല ഗർഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങൾ യുവ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ മൃദുലയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഛര്‍ദ്ദി വരുമെന്നും. ഭക്ഷണത്തിന്റെ മണം എത്തിയാല്‍ തീരെയും കഴിക്കാന്‍ പറ്റില്ലെന്നും ഇതിനാൽ മൂക്കില്‍ പഞ്ഞിയും വച്ചാണ് ഭക്ഷണം കഴിക്കുന്നതും വീഡിയോയായി പുറത്തുവന്നിരുന്നു. ഇതിന് പിന്നിലും യുവയാണെന്നാണ് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഓരോ മുഹൂർത്തങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭകാലം ആഘോഷമാക്കിയതിന്റെ നേർ സാക്ഷ്യമാണ് മുദുലയുടെയും യുവയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ.
Kaapa Movie : കട്ട മാസിൽ പൃഥ്വിരാജ്; 'കാപ്പ' കഥാപാത്രത്തെ പരിചയപ്പെടുത്തി താരം
മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് പിന്നീട് അഭിനയിച്ചത്.
