Asianet News MalayalamAsianet News Malayalam

രണ്ട് മാസത്തിന് ശേഷം മൃദുലയ്ക്ക് സർപ്രൈസുമായി യുവ

ലോക്ക് ഡൗണിന് ശേഷം യുവയും കുടുംബവും നൽകിയ സർപ്രൈസ് വിശേഷമാണ് മൃദുല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം നേരിട്ട് കണ്ട ചിത്രവും മൃദുല പങ്കുവച്ചിട്ടുണ്ട്.

mrudhula vijay shared a photo with yuva krishna
Author
Kerala, First Published Jun 28, 2021, 11:24 PM IST

കുറച്ചുകാലമായി രണ്ട്  താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ടെലിവിഷൻ ആരാധകർ. ഒടുവിൽ വൈകാതെ  വിവാഹം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇരുവരും. മറ്റാരുമല്ല, നടി മൃദുല വിജയും നടൻ  യുവ കൃഷ്‍ണയുമാണ് കഥാപാത്രങ്ങൾ. വാർത്ത എത്തിയതു മുതൽ വലിയ സന്തോഷത്തിലായിരുന്നു ആരാധകർ. സോഷ്യൽ മീഡിയ പ്രതികരണങ്ങളെല്ലാം അത്തരത്തിലായിരുന്നു. ജൂലൈയിലാണ് ഇരുവരുടെയും വിവാഹം.


വിവാഹനിശ്ചയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.  നിശ്ചയം കഴിഞ്ഞതിനു പിന്നാലെ  ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇരുവരുടെയും ചെറിയ വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നു ലഭിച്ചത്.  


ലോക്ക് ഡൗണിന് ശേഷം യുവയും കുടുംബവും നൽകിയ സർപ്രൈസ് വിശേഷമാണ് മൃദുല ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം നേരിട്ട് കണ്ട ചിത്രവും മൃദുല പങ്കുവച്ചിട്ടുണ്ട്.  യുവയും കുടുംബവും സർപ്രൈസായി കാണാനെത്തി. രണ്ടു മാസത്തിന് ശേഷം നേരിട്ട് കണ്ടപ്പോൾ എന്ന കുറിപ്പുമായാണ് മൃദുല ചിത്രം പങ്കുവച്ചിരിക്കുന്നത്.


മഞ്ഞിൽവിരിഞ്ഞ പൂവി'ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് യുവകൃഷ്‍ണ പ്രിയങ്കരനായി മാറിയത്. നിരവധി പരമ്പരകളിലിൽ വേഷമിട്ട മലയാളികളുടെ ഇഷ്‍ട നായികയാണ് മൃദുല വിജയ്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios