എന്നാല്‍ ഇത് വാങ്ങിയത് ആരാണെന്ന് അറിഞ്ഞപ്പോഴാണ് ബിസിനസ് രംഗവും വിനോദ രംഗവും ശരിക്കും ഞെട്ടിയത്.  

ലോസ് ഏഞ്ചൽസ്: ലോകമെങ്ങും വിവിധ ഭവനങ്ങള്‍ സ്വന്തമായി ഉള്ളവരാണ് അംബാനി കുടുംബം. 15000 കോടിയിലധികം വിലമതിക്കുന്ന രാജ്യത്തെ ഏറ്റവും ചെലവേറിയ വീടായ ആൻ്റിലിയയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ അംബാനിയും കുടുംബവും താമസമെങ്കിലും ലണ്ടനിലും യുഎസിലും എല്ലാം ഇവര്‍ക്ക് താമസസ്ഥലങ്ങളുണ്ട്.

ഇത്തരത്തില്‍ 500 കോടിക്ക് അടുത്ത് വിലവരുന്ന ഒരു ബംഗ്ലാവ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി അടുത്തിടെയാണ് വിറ്റത്. യുഎസിലെ ലോസ് ഏഞ്ചൽസിലെ വസതിയാണ് ഇഷ വിറ്റത്. ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം 494 കോടി രൂപയ്ക്കാണ് ഇഷ അംബാനി ഈ സ്വത്ത് വിറ്റത്.എന്നാല്‍ ഇത് വാങ്ങിയത് ആരാണെന്ന് അറിഞ്ഞപ്പോഴാണ് ബിസിനസ് രംഗവും വിനോദ രംഗവും ശരിക്കും ഞെട്ടിയത്. 

പ്രശസ്ത ഹോളിവുഡ് ജോഡികളായ ബെൻ അഫ്ലെക്കിനും ജെന്നിഫർ ലോപ്പസുമാണ് ഈ ബംഗ്ലാവ് വാങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം 2022-ൽ ഇഷാ അംബാനി തൻ്റെ ഗർഭകാലം ചിലവഴിച്ചത് ഈ ബംഗ്ലാവിലാണ്. മുകേഷ് അംബാനിയുടെ ഭാര്യയും ഇഷ അംബാനിയുടെ അമ്മയുമായ നിത അംബാനിയും അവരുടെ ഗർഭിണിയായ മകൾക്കൊപ്പം മാളികയിൽ താമസിച്ചിരുന്നു. 

ബെൻ അഫ്‌ലെക്കിനും ജെന്നിഫർ ലോപ്പസിനും വിൽക്കുന്നതിന് മുമ്പ് ഇഷ അംബാനിയുടെ മാൻഷൻ കഴിഞ്ഞ കുറച്ചുകാലനായി വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ലോസ് ഏഞ്ചൽസിലെ ബെവർലി ഹിൽസ് ഏരിയയിൽ 5.2 ഏക്കറിൽ പരന്നു കിടക്കുന്നതാണ് അംബാനിമാരുടെ കൂറ്റൻ ബംഗ്ലാവ്. 155 അടി ഇൻഫിനിറ്റി പൂൾ, ഇൻഡോർ പിക്കിൾബോൾ കോർട്ട്, സലൂൺ, ജിം, സ്പാകൾ എന്നിവയും ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ബംഗ്ലാവ്. 12 കിടപ്പുമുറികളും 24 കുളിമുറികളും ഈ ആഢംബര ഭവനത്തിലുണ്ട്. 

തമിഴ് സൂപ്പര്‍താരത്തിന്‍റെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ വീഴ്ത്തി മഞ്ഞുമ്മല്‍ ബോയ്സ്; ചരിത്ര കുതിപ്പ്.!

ന്‍മോണിയുടെ 'പ്രത്യേക ആക്ഷന്‍' നോറയോട്; ഇത് അല്‍പ്പം കടന്നുപോയെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍.!

Asianet News Live