Asianet News MalayalamAsianet News Malayalam

തൂശനിലയിൽ വിളമ്പിയ സദ്യ! വസ്ത്രത്തിൽ വ്യത്യസ്‍തതയുമായി നലീഫ് ജിയ, ചിത്രങ്ങൾ

ഏഷ്യാനെറ്റിന്‍റെ 'സ്റ്റാർ നൈറ്റ് വിത്ത് മാവേലി' എന്ന പരിപാടിക്ക് വേണ്ടിയാണ് താരത്തിന്‍റെ ഒരുക്കം

naleef gea new costumes went viral onam 2023 star night with maveli asianet nsn
Author
First Published Aug 13, 2023, 8:01 AM IST

മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയ മികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിതകഥയാണ് സീരിയൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവെക്കാറുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. പുതിയ ചിത്രവും അത്തരത്തിലാണ്.

ഓണത്തിന് മുന്നോടിയായുള്ള താരത്തിൻറെ ഔട്ട്ഫിറ്റാണ് ഇപ്പോൾ പ്രേക്ഷശ്രദ്ധ നേടുന്നത്. കസവ് ജൂബയും മുണ്ടുമാണ് വേഷമെങ്കിലും അതിലെ പെയിൻറിങ്ങാണ് ഗംഭീരം. ഒറ്റ നോട്ടത്തിൽ തൂശനിലയിൽ വിളമ്പിയ സദ്യ ദേഹത്തേക്ക് എടുത്ത് വെച്ചതാണെന്ന് തോന്നും. തോൾ ഭാഗം മുതൽ മുട്ടിനൊപ്പം നീളമുള്ള വാഴയിലയിൽ ചോറും സാമ്പാറും പപ്പടവുമടക്കമുള്ള വിഭവങ്ങളെല്ലാം തയാർ. മറുവശത്ത് അത്തപ്പൂക്കളവും മാവേലിയും തിരുവാതിര കളിയുമെല്ലാം തുന്നിച്ചേർത്തിരിക്കുന്നു. ഇത്ര വ്യത്യസ്ത നിറഞ്ഞ വസ്ത്രം വളരെ പ്രൌഡിയോട് കൂടിയാണ് താരം അണിഞ്ഞിരിക്കുന്നത്.

 

ഏഷ്യാനെറ്റിലെ തന്നെ 'സ്റ്റാർ നൈറ്റ് വിത്ത് മാവേലി' എന്ന പരിപാടിക്ക് വേണ്ടിയാണ് താരത്തിൻറെ ഒരുക്കം. എല്ലാ സീരിയൽ താരങ്ങളും ഒന്നിക്കുന്ന ഓണാഘോഷ പരിപാടിയാണിത്. വേഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമ്മൻറുകൾ വരുന്നുണ്ട്. അതിൽ ഒട്ടുമിക്കതിനും താരം മറുപടി നൽകുന്നുണ്ടെന്നതും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്. മൗനരാഗത്തിൽ കല്യാണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അന്യ ഭാഷാ നടി ആയ ഐശ്വര്യ റംസായി ആണ്.

ALSO READ : ആദ്യ റിയാക്ഷൻ വീഡിയോയുമായി പേളിയും ശ്രീനിഷും; ഏറ്റെടുത്ത് ആരാധകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios