Asianet News MalayalamAsianet News Malayalam

മകളുടെ വിവാഹ ഫോട്ടോയില്‍ ഭര്‍ത്താവിനും മുന്‍ ഭര്‍ത്താവിനും ഒപ്പം നീന ഗുപ്ത

നേരത്തെ മകള്‍ക്കൊപ്പം നീന ഒരു ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Neena Gupta, husband Vivek, ex Vivian Richards come together to bless Masaba Gupta on her wedding day
Author
First Published Jan 27, 2023, 4:20 PM IST

മുംബൈ: നടി നീന ഗുപ്തയുടെ മകളും ഡിസൈനറുമായ മസാബ ഗുപ്തയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ വിവാഹത്തിന്‍റെ ഒരു ഫാമിലി ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടനായ സത്യദീപ് മിശ്രയെയാണ് മസാബ  വിവാഹം കഴിച്ചത്. 

നേരത്തെ മകള്‍ക്കൊപ്പം നീന ഒരു ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇന്ന് എന്‍റെ മകള്‍ വിവാഹിതയാകുന്നു. ഒരു നിഗൂഢമായ ആനന്ദവും സന്തോഷവും എന്‍റെ ഹൃദയത്തില്‍ നിറയുന്നത്, ഞാന്‍ എന്‍റെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നു. - നീന ചിത്രത്തിനൊപ്പം എഴുതി. 

അതേ സമയം വൈറലായ കുടുംബ ചിത്രത്തിലേക്ക് വന്നാല്‍ അതില്‍ നീനയുടെ മകളെ വിവാഹത്തില്‍ അഭിനന്ദിക്കാന്‍ മസാബയുടെ അച്ഛനും, നീനയുടെ പഴയ ഭര്‍ത്താവുമായ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡും, നീനയും ഇപ്പോഴത്തെ അവരുടെ ഭര്‍ത്താവ് വിവേകും നീനയും. മസാബയുടെ വരന്‍ സത്യദീപ് മിശ്രയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും കാണാം. 

സത്യദീപും മസാബയും വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിലൂടെ തങ്ങളുടെ വിവാഹം സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം മസബ വളരെ മനോഹരമായ കുറിപ്പും പങ്കുവച്ചിരുന്നു. 2020 ല്‍ ഇറങ്ങിയ നെറ്റ്ഫ്ലിക്സ് സീരിസ് മസബ മസബയിലാണ് മസബയും സത്യദീപ് മിശ്രയും ഒന്നിച്ച് അഭിനയിച്ചത്. ഈ സീരിസ് മസബയുടെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നു. നീനയും ഈ പരമ്പരയില്‍ ഉണ്ടായിരുന്നു. ആദ്യ സീസണില്‍ മാത്രമായിരുന്നു സത്യദീപ് മിശ്ര അഭിനയിച്ചത്.

സത്യദീപിന്‍റെയും മസബയുടെയും രണ്ടാമത്തെ വിവാഹമാണ് ഇത്. സത്യദീപ് മിശ്ര  നേരത്തെ 
അദിതി റാവു ഹൈദാരിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഈ ബന്ധം നീണ്ടുനിന്നില്ല. ഇത് പോലെ തന്നെ മസാബ ഗുപ്ത പ്രൊഡ്യൂസറായ മധു മണ്ടേനയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

അതേ സമയം ബോളിവുഡില്‍ ഏറെ തിരക്കിലാണ് നീന ഗുപ്ത. സൂരജ് ബർജാത്യയുടെ ഉഞ്ചൈ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. അനുപം ഖേറിന്‍റെ ശിവ ശാസ്ത്രി ബൽബോവയാണ് അടുത്തതായി നീനയുടെ പുറത്തിറങ്ങാനുള്ള ചിത്രം. 

വമ്പൻ അപ്‍ഡേറ്റ്, അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ അറ്റ്‍ലീ

പ്രിയ വാര്യരും അനശ്വര രാജനും എത്തുന്ന ബോളിവുഡ് ചിത്രം; 'യാരിയാന്‍ 2' തിയറ്ററുകളിലേക്ക്

Follow Us:
Download App:
  • android
  • ios