സോഷ്യൽ മീഡിയയിലും എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുതിയ വീഡിയോകൾ ഒന്നും കാണാത്തതിന്റെ വിഷമത്തിലാണ് ആരാധകർ. 

കൊച്ചി; അഭിനയവും അവതരണവും മോഡലിംഗുമൊക്കെയായി സജീവമാണ് അപര്‍ണ തോമസ്. സൂര്യ മ്യൂസിക്കില്‍ അവതാരകയായെത്തിയപ്പോഴാണ് അപര്‍ണയും ജീവയും സുഹൃത്തുക്കളായത്. ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിച്ച ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് മതി വിവാഹമെന്ന് കരുതിയെങ്കിലും പെട്ടെന്ന് തന്നെ വീട്ടുകാര്‍ നടത്തുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. ക്യാബിന്‍ ക്രൂവായും അപര്‍ണ ജോലി ചെയ്തിരുന്നു. ആങ്കറിങ്ങും വ്‌ളോഗുമൊക്കെയായി സജീവമാണ് താരം.

സോഷ്യൽ മീഡിയയിലും എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കുവെക്കാറുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പുതിയ വീഡിയോകൾ ഒന്നും കാണാത്തതിന്റെ വിഷമത്തിലാണ് ആരാധകർ. ഇതിന് മറുപടി നൽകി എത്തിയിരിക്കുകയാണ് അപർണ. ഇൻസ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം. 

'പ്രിയപ്പെട്ട ഇന്‍സ്റ്റ, യൂട്യൂബ് കുടുംബാഗങ്ങളെ, ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. ഈ കഴിഞ്ഞ കാലമത്രയും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, തുടര്‍ന്ന് അങ്ങോട്ടും അത് അങ്ങനെ തന്നെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ അപര്‍ണ തോമസ് എന്ന ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഇനി ആക്ടീവ് ആയിരിക്കുന്നതല്ല. ഒരു പുതിയ വീഡിയോയും ഇനി ആ ചാനലില്‍ അപ്ലോഡ് ചെയ്യില്ല' എന്നാണ് അപർണ വ്യക്തമാക്കിയത്.

അടുത്തിടെയാണ് ജീവയും അപർണയും കശ്മീർ യാത്ര നടത്തിയത്. സുഹൃത്തുക്കളായ കുക്കുവിനും ദീപയ്ക്കും ഒപ്പമായിരുന്നു യാത്ര. കശ്മീർ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചെങ്കിലും വ്ലോഗിൽ കാണാതായതോടെയാണ് പ്രേക്ഷകർ സംശയവുമായി എത്തിയത്. കുക്കുവിന്റെ വ്ലോഗിലും ഇരുവരെയും കാണാതായതോടെ ചോദ്യങ്ങളായി. ഇതോടെയാണ് പ്രതികരണവുമായി താരങ്ങൾ തന്നെ രംഗത്തെത്തിയത്.

ഞങ്ങൾ നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു, പുതിയ ചാനലുമായി തിരികെ വരൂ എന്നിങ്ങനെയാണ് ആരാധകർ നൽകുന്ന കമന്റുകൾ.

ശ്രീകുമാറിന്‍റെ ബർത്ത് ഡേയ്ക്ക് സർപ്രൈസ് ഒരുക്കി സ്നേഹ

'ആശുപത്രി വാസം കഴിഞ്ഞു'; പുതിയ സിനിമയിൽ ജോയിൻ ചെയ്‌ത് കോട്ടയം നസീർ