ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗം, അതിന് വന്ന ചിലവില്‍ '6 പ്രേമലു' പടം പിടിക്കാം; പുഷ്പ 2 ഞെട്ടിക്കുന്നു.!
ജാതാര എന്ന് അറിയിപ്പെടുന്ന തെലങ്കാനയിലെ ആഘോഷമാണ് ഈ രംഗത്തിന്‍റെ അടിസ്ഥാനം. അതേ സമയം ഈ രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ചിലവായ തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഹൈദരാബാദ്: സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ 2: ദ റൂളിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അല്ലുവിൻ്റെ ജന്മദിനത്തിൽ പുറത്തുവിട്ട ടീസർ വന്‍ ഹൈപ്പാണ് ചിത്രത്തിന് സൃഷ്ടിച്ചിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട സ്ത്രീവേഷത്തിലുള്ള സംഘടന രംഗമാണ് ഈ ടീസറില്‍ ഉള്ളത്. ജാതാര എന്ന് അറിയിപ്പെടുന്ന തെലങ്കാനയിലെ ആഘോഷമാണ് ഈ രംഗത്തിന്‍റെ അടിസ്ഥാനം. അതേ സമയം ഈ രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾക്ക് ചിലവായ തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ടീസറിൽ, അല്ലുവിൻ്റെ പുഷ്പ രാജ് നീല പട്ടു സാരി ധരിച്ച് ബോഡി പെയിൻ്റ് ചെയ്ത് സ്ത്രീകളെപ്പോലെ ജുംകകൾ, മാലകൾ, വളകൾ, മൂക്കൂത്തി എന്നിവ ധരിച്ച് സ്ത്രീകളെപ്പോലെ സംഘടനത്തില്‍ ഏര്‍പ്പെടുന്നതാണ് കാണിക്കുന്നത്. തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര എന്ന ആഘോഷത്തിലെ മാതംഗി വേഷത്തിലാണ് അല്ലു പ്രത്യക്ഷപ്പെടുന്നത്.
അതേ സമയം ചിത്രത്തില്‍ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാൻ നിർമ്മാതാക്കൾ ഏകദേശം 60 കോടി രൂപ ചെലവഴിച്ചുവെന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. 30 ദിവസമെടുത്താണ് സുകുമാര്‍ ഈ രംഗം പൂർത്തിയാക്കിയത് എന്നാണ് വിവരം.
പുഷ്പ 2വുമായി ബന്ധപ്പെട്ട ഒരു വ്യക്തി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത് ഇതാണ് “ഉയര്‍ന്ന ബജറ്റിലാണ് തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര ആഘോഷം സെറ്റിട്ടത്. ഇത് സജ്ജീകരിക്കാൻ വലിയ തുക ആവശ്യമായി വന്നു. കഥയ്ക്ക് നിർണായകമായതിനാൽ നിർമ്മാതാക്കൾ അത് സമ്മതിച്ചു. അല്ലു അർജുൻ കടുത്ത നടുവേദന പോലും അനുഭവിച്ചെങ്കിലും രംഗങ്ങൾ പൂർത്തിയാക്കിയത്".
അതേ സമയം പുഷ്പയുടെ ആദ്യ ഭാഗത്തിൻ്റെ അവകാശം ആമസോൺ പ്രൈം വീഡിയോ 30 കോടി രൂപയ്ക്ക് നേടിയപ്പോൾ.രണ്ടാം ഭാഗം ഇതിന്‍റെ മൂന്നിരട്ടി തുകയ്ക്ക് നെറ്റ്ഫ്ലിക്സ് ഇന്ത്യ വാങ്ങിയെന്നാണ് ഒടിടി പ്ലേ ഈ വർഷം ജനുവരിയിൽ റിപ്പോർട്ട് ചെയ്തത്. ഒടിടി ഇടപാടിൽ സുകുമാറിന് ഓഹരി ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
പുഷ്പ 2: ദി റൂൾ ഈ വർഷത്തെ തങ്ങളുടെ ലൈനപ്പിൻ്റെ ഭാഗമാണെന്ന് നെറ്റ്ഫ്ലിക്സ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. നിർമ്മാതാക്കൾ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം 100 കോടി രൂപയ്ക്ക് വിറ്റുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൻ്റെ ടീം ഇതുവരെ ഈ തുക സ്ഥിരീകരിച്ചിട്ടില്ല.
ബോളിവുഡില്‍ നിന്നടക്കം ആരെയും വിളിക്കാതെ വിവാഹം; കാരണം വെളിപ്പെടുത്തി തപ്‌സി പന്നു
അപ്രതീക്ഷിതം, വിജയ് ചിത്രം ദ ഗോട്ട് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു;തീയതി കേട്ട് ഞെട്ടി ആരാധകര്‍