ഇപ്പോഴിതാ ഇരുവരും ചേർന്നുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ബിന്നി നൂബിൻ ആരാധകർ. 

തിരുവനന്തപുരം: കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരും നൂബിന്‍ ജോണി എന്ന അഭിനേതാവിനെ തിരിച്ചറിയുന്നത്. അതിന് മുന്‍പ് ചില സീരിയലുകള്‍ എല്ലാം ചെയ്തിരുന്നുവെങ്കിലും കരിയര്‍ ബ്രേക്ക് കുടുംബവിളക്ക് തന്നെയാണ്. എന്നാല്‍ കുടുംബ വിളക്കിന് ശേഷം കരിയറില്‍ ചെറിയ ഗ്യാപ് വന്നു. ഇപ്പോള്‍ സൂര്യ ടിവിയിലെ പുതിയ സീരിയലില്‍ കമ്മിറ്റ് ചെയ്തിരിയ്ക്കുകയാണ്. ഹൃദയം എന്ന സീരിയലിലെ പുതിയ നായകന്‍ നൂബിന്‍ ജോണിയാണ്. ഗീത ഗോവിന്ദത്തിലെ നായിക ബിന്നി സെബാസ്റ്റ്യൻ ആണ് നൂബിന്റെ ഭാര്യ.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ഇരുവരും ചേർന്നുള്ള ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ബിന്നി നൂബിൻ ആരാധകർ. ക്രൈസി കപ്പിൾ എന്ന ടാഗോടെയാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോൾ പൊരിഞ്ഞ അടിയാണെന്ന് തോന്നുമെങ്കിലും വളരെ ഭംഗിയായാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവധി ആരാധകരാണ് താരജോഡികൾക്കുള്ളത്.

യുട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരങ്ങൾ. കുടുംബവിളക്കിന്റെ ആദ്യ പാര്‍ട്ടിന് ശേഷം ഒന്ന് രണ്ട് സീരിയലുകളില്‍ നായകനായി വിളിച്ചിരുന്നു. സീ കേരളത്തിലെ ഒരു സീരിയലില്‍ നായകനായി കമ്മിറ്റ് ചെയ്തത് കാരണം മറ്റ് അവസരങ്ങളും വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു. പക്ഷെ ലൊക്കേഷനെ ചൊല്ലിയുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രൊഡ്യൂസര്‍ പിന്മാറിയതോടെ ആ സീരിയല്‍ ഉപേക്ഷിക്കപ്പെട്ടു. അതിന് ശേഷം വര്‍ക്ക് ഇല്ലാത്ത അവസ്ഥയായി. ആവശ്യത്തിന് ബിന്നിയോട് കടം വാങ്ങുകയായിരുന്നു. അങ്ങനെ നില്‍ക്കുമ്പോഴാണ് ഇപ്പോള്‍ സുന്ദരിയില്‍ നിന്ന് അവസരം വന്നിരിയ്ക്കുന്നത്- നൂബിന്‍ അടുത്തിടെ പറഞ്ഞിരുന്നു.

View post on Instagram

ഒന്നും അറിയാതെ ഇന്റസ്ട്രിയില്‍ എത്തിയ ആളാണ് ഞാന്‍ എന്ന് നൂബിന്‍ പറയുന്നു. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു കുട്ടിയോട് ഇഷ്ടം തോന്നിയിരുന്നു. അവളെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍ വേണ്ടിയാണ് നാടകത്തില്‍ അവസരം ചോദിച്ച് കയറിയത്. നായകനായി അവസരം കിട്ടി, പക്ഷെ ഡയലോഗ് മൊത്തം തെറ്റിച്ച് ചീത്തപ്പേരുണ്ടാക്കി. ആ കഥ പറയുമ്പോഴാണ്, ഇവന് ലുക്ക് മാത്രമേയുള്ളൂ, കഴിവ് ഉണ്ടായിരുന്നില്ല എന്ന് ബിന്നി പറഞ്ഞത്.

രാജമൗലി മഹേഷ് ബാബു ചിത്രം എന്ന് റിലീസാകും; പ്രധാന അപ്ഡേറ്റ്

ആദിത്യനും ബാലമണിയും വീണ്ടും എത്തുന്നു: 'ക്രൈസി കപ്പിള്‍സ്' പ്രേക്ഷകരിലേക്ക്