ഏഷ്യാനെറ്റ് പരമ്പര പാടാത്ത പൈങ്കിളി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ കൺമണിക്കും ആരാധകരേറുകയാണ്.

ടിക് ടോക് താരമായി മലയാളികളുടെ സ്വീകരണമുറയിലേക്ക് കടന്നുവന്ന നടിയാണ് മനീഷ മഹേഷ്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച മനീഷ കൺമണിയെന്ന കഥാപാത്രമായി എത്തിയപ്പോൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏഷ്യാനെറ്റ് പരമ്പര പാടാത്ത പൈങ്കിളി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ തന്നെ, പരമ്പരയിലെ താരമായ കൺമണിക്കും ആരാധകരേറുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ മനീഷ പങ്കുവച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. 'ചില ദിവസങ്ങളിൽ നിങ്ങളുടെ ഉദയം സ്വയം സൃഷ്ടിക്കണം'- എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ജീവിത യാഥാർത്ഥ്യങ്ങളോട് 'കൺ‌മണി' നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് പാടാത്ത പൈങ്കിളി. പ്രണയത്തിന്‍റെ ഊഷ്മളതയും പകയുടെ ചൂടും വിവിധ കഥാപാത്രങ്ങളിലൂടെ പരമ്പര തുറന്നുകാട്ടുന്നു. കരുത്തുള്ള ഒരു സ്ത്രീ കഥാപാത്രമായി കൺമണി വളർന്നുവരുന്നതിന്റെ സൂചനകളും പരമ്പര നൽകിത്തുടങ്ങുന്നുണ്ട്.

View post on Instagram

നാടൻ ലുക്കിൽ അതിസാധാരണ പെൺകുട്ടിയായാണ് മനീഷ പരമ്പരയിലെത്തുന്നത്. എന്നാൽ മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി എത്തി നേരത്തെ തന്നെ താരം ആരാധകരെ ഞെട്ടിച്ചിരുന്നു. മനീഷ പങ്കുവയ്ക്കുന്ന വിവശേഷങ്ങൾ ഇരുകയ്യുംനീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

View post on Instagram