Asianet News MalayalamAsianet News Malayalam

അഞ്ചാം വിവാഹം കഴിഞ്ഞിട്ട് 12 ദിവസം, ഇനി വിവാഹമോചനമെന്ന് പമേല ആന്‍റേഴ്സണ്‍

12 ദിവസം മുമ്പ് ജനുവരി 20നാണ് പമേല നിര്‍മ്മാതാവായ ജോണ്‍ പീറ്റേഴ്സിനെ വിവാഹം ചെയ്തത്...

Pamela Anderson And Husband Jon Peters ends their 12 day marriage
Author
Ottawa, First Published Feb 3, 2020, 1:38 PM IST

ജനുവരി 20നാണ് നടിയും പ്ലേ ബോയ് മോഡലുമായ പമേല ആന്‍റേഴ്സണ്‍ അഞ്ചാമതും വിവാഹിതയായത്. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് പമേലയെ വിവാഹം ചെയ്തത്. എന്നാല്‍ 12 ദിവസം മാത്രം നീണ്ടുനിന്ന പീറ്റേഴ്സുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പമേല തന്നെ വ്യക്തമാക്കി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറും സിഎന്‍എന്നുമാണ് പമേലയുടെ വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 

''ജീവിതം ഒരു യാത്രയും പ്രണയം ഒരു പ്രക്രിയയുമാണ്. ഈ ആഗോള സത്യം മനസ്സില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ ഔദ്യോഗിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചിരിക്കുന്നു. '' - 52കാരിയായ പമേല പറഞ്ഞു. 

വിവാഹത്തിന്‍റെ ഓദ്യോഗിക നടപടിക്രമങ്ങള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നത്. പമേല സ്വദേശമായ കാനഡയിലാണ് ഇപ്പോള്‍.  

ബാറ്റ്മാന്‍ സിനിമയുടെ നിര്‍മ്മാതാവാണ് 74കാരനായ പീറ്റേഴ്സ്. മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരവുരം തമ്മില്‍ അഗാധ പ്രണയത്തിലാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ അന്ന് പറഞ്ഞിരുന്നു

52 കാരിയായ പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല, പോക്കര്‍ പ്ലെയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലായിരുന്നു ഇവര്‍. 

കൊളമ്പിയ പിക്ച്ചേഴ്സിന്‍റെ സഹ ചെയര്‍മാനായിരുന്നു പീറ്റേഴ്സ്. 1980 ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വച്ചാണ് പീറ്റേഴ്സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒന്നിച്ചത്. 
 

Follow Us:
Download App:
  • android
  • ios