സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണിന് അസുഖം ബാധിച്ച് അഞ്ച് പേരെ ബിഗ് ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയതോടെ വലിയ ഭീതിയാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.

കണ്ണിന് അസുഖം ബാധിച്ച് ആദ്യം പുറത്തുപോയത് പരീക്കുട്ടിയായിരുന്നു. താല്‍ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയ പരീക്കുട്ടി പിന്നീട് അടുത്ത എവിക്ഷനില്‍ പുറത്താവുകയും ചെയ്തു. ആദ്യം പുറത്തായ രാജിനി ചാണ്ടിക്ക് പിന്നാലെ സോമദാസും പുറത്തായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് സോമദാസ് പുറത്തായതെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്.

@pareekkutti

Bigboss somadas

♬ original sound - Parikutti

ഇപ്പോഴിതാ ടിക് ടോക്കില്‍ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് കണ്ണ് രോഗത്തെ തുടര്‍ന്ന് ആദ്യം ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോയ പരീക്കുട്ടി. 'കണ്ണാനാ കണ്ണേ... കണ്ണാനാ കണ്ണേ....' എന്ന പാട്ടുപാടി തുടങ്ങിയ പരീക്കുട്ടി, എന്നാലും എന്റെ സോമദാസാ... 'നീ കണ്ണാനാ കണ്ണേന്നുള്ള പാട്ടുംപാടി അവിടുന്ന പോയ ശേഷം അവിടെയുള്ള എല്ലാവര്‍ക്കും കണ്ണ് സൂക്കേട്ട പിടിച്ചല്ലോടാ.. എന്റെ സോമാ... കണ്ണാനാ കണ്ണേ... ഹൂ...'എന്നായിരുന്നു