പേളി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ബിഗ് ബോസ് മലയാളം മുന്‍ സീസണ്‍ മത്സരാര്‍ഥികളില്‍ ഹേറ്റേഴ്സ് ഏറ്റവും കുറവുള്ളവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയതിന് ശേഷം വ്യക്തിപരമായ സന്തോഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് ഇരുവരും. ജീവിതത്തിലെ സന്തോഷകരമായ മറ്റൊരു ഘട്ടത്തിലാണ് പേളി ഇന്ന്. രണ്ടാമതും അമ്മയാകാൻ പോകുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് ഈ സന്തോഷ വാർത്ത പേളി ആരാധകരെ അറിയിച്ചത്. പേളിയുടെ ആദ്യത്തെ മകൾ നില ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഗർഭകാലത്തെ ഡയറ്റിംഗ് എന്ന് പറഞ്ഞ് പേളി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് ശ്രീനിഷ് പേളിക്ക് ചോറ് വാരിക്കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്ക് മകൾ നിലയും പേളിക്ക് ഭക്ഷണം നൽകുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. അച്ഛനും മകളും പേളിയെ ഭക്ഷണം കഴിപ്പിച്ച് ശ്വാസം മുട്ടിക്കുന്നെന്ന് ചിലർ കമന്റ് ചെയ്യുന്നു. വീഡിയോയില്‍ നിലയുടെ ക്യൂട്ട്നെസിനെക്കുറിച്ചും ആളുകള്‍ കമന്‍റ് ചെയ്യുന്നുണ്ട്.

View post on Instagram

ഗർഭിണിയായതിനുശേഷം ഷോകൾ ചെയ്യുന്നതിൽ നിന്ന് പേളി മാണി വിട്ട് നിൽക്കുകയാണ്. ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം വളരെ പ്രയാസം നിറഞ്ഞതായിരുന്നെന്ന് അടുത്തിടെ പേളി തുറന്ന് പറയുകയും ചെയ്തു. തങ്ങൾ ആഗ്രഹിച്ച്, പ്രാർത്ഥിച്ചാണ് രണ്ടാമതും ഗർഭിണിയായത്. പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

വിവാഹം, കുടുംബ ജീവിതം തുടങ്ങിയവയിലേക്ക് കടക്കുന്ന താരങ്ങൾ ലൈം ലൈറ്റിൽ നിന്നും പതിയെ അകലാറാണ് പതിവെങ്കിലും പേളിയുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായെത്തിയ പേളി മാണി ഇന്ന് യൂട്യബ് ചാനലിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

ALSO READ : കല്‍പ്പനയുടെ മകള്‍ ബിഗ് സ്ക്രീനിലേക്ക്; അഭിനയിക്കുന്നത് ഉര്‍വ്വശിക്കൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക