രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം വിശ്രമത്തിലാണ് പേളി മാണി ഇപ്പോള്‍. 

പേളി മാണിയും ഗോവിന്ദ് പദ്മസൂര്യയും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. പിന്നീട് ആ സൗഹൃദം എത്രമാത്രം അടുത്തു, വളര്‍ന്നു എന്നതിനടക്കം പ്രേക്ഷകര്‍ സാക്ഷിയാണ്. പക്ഷേ ഗോവിന്ദ് പദ്മസൂര്യയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എത്തിച്ചേരാന്‍ കഴിയാത്ത വിഷമത്തിലാണ് പേളി മാണി. എന്നാലും സാരമില്ല എന്ന് പറഞ്ഞ് ഫോട്ടോഷാപ്പ് ചിത്രം വച്ച് ആ വിഷമം മാറ്റിയിട്ടുണ്ട്. ആ എഡിറ്റഡ് ഫോട്ടോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും അതിന് താഴെ ശ്രീനിഷ് ഇട്ട കമന്റുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

"നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്..അത് സൗഹൃദമാണ് ഡാ..ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം..എനിക്ക് കുഴപ്പമില്ല പക്ഷെ ക്ഷമിക്കണം സാരി ധരിക്കാൻ പറ്റിയില്ല ഡിയർ ഗോപിക അനിൽ, ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം രസകരമായ ഒരു റോളർ കോസ്റ്റർ ജീവിതത്തിന് തയ്യാറാകൂ ബാക്കി കാര്യങ്ങൾ ഞാൻ നേരിട്ട് കാണുമ്പോൾ പറയാം. നിങ്ങൾ രണ്ടുപേരും എന്നെ ഉടൻ സന്ദർശിക്കുന്നതാണ് നല്ലത് ," എന്നാണ് പേളി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram

രസരമായ ക്യാപ്ഷനോടെ പേളിയുടെ പോസ്റ്റ് കയ്യടി നേടുന്നതിനിടയിലാണ് താഴെ ശ്രീനിഷ് അരവിന്ദിന്റെ കമന്റ് വന്നത്. 'മതി മതി, വേഗം തിരിച്ചുവാ. രണ്ട് കൊച്ചുങ്ങളെ ഹാന്റില്‍ ചെയ്യാന്‍ പാടാണ്' എന്ന് പറഞ്ഞാണ് ശ്രീനി കമന്റില്‍ എത്തിയത്. അതുകൂടെ ആയപ്പോള്‍ വൈബ് പൂര്‍ണമായി.

കൗസല്യ ചേച്ചി, ആനന്ദവല്ലി ചേച്ചി, ഞാൻ ഇന്ദുമതി; ശിൽപയ്ക്ക് ഒപ്പം കലക്കന്‍ റീലുമായി മിയയും അപർണയും

അതേസമയം, രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിന് ശേഷം വിശ്രമത്തിലാണ് പേളി മാണി. പ്രസവാനന്തരം പൊതു പരിപാടികളിൽ താരം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടില്ല. നിലയ്ക്ക് ശേഷം രണ്ടാമതൊരു പെൺകുട്ടിയാണ് പേളി-ശ്രീനി ദമ്പതികൾക്ക് പിറന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..