ചര്‍ച്ചകളില്‍ സാന്നിധ്യമുറപ്പിക്കുകയാണ് ബിഗ് ബോസ് സീസണ്‍ രണ്ട്. മത്സരാര്‍ത്ഥികളുടെ വൈവിധ്യവും ഉള്ളടക്കത്തിന്‍റെ ഉദ്വേഗവും ഷോയെ പ്രേക്ഷകര്‍ക്കിടയില്‍ പ്രസരിപ്പോടെ നിര്‍ത്തുകയാണ്. ബിഗ് ബോസ് വീട്ടില്‍ പുതിയ കുറച്ചാളുകള്‍ മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. നേരത്തെ പുറത്തുപോയവരില്‍ ചിലര്‍ തിരിച്ചെത്തുകയും ചെയ്തു.  മത്സരങ്ങളിലെല്ലാം ഒരു ചേരിയില്‍ രജിത് കുമാറിനെ കാണാന്‍ കഴിഞ്ഞുവെന്നതാണ് ഈ സീസണിലെ മറ്റൊരു പ്രത്യേകത.

പുറത്ത് ചില വിവാദങ്ങളില്‍ നിറഞ്ഞെങ്കിലും ബിഗ് ബോസ് വീട്ടിലെത്തിയ രജിത് കുമാറിന് അസാമാന്യ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. രജിത്തിന് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ പിന്തുണയുമായി എത്തിയെങ്കില്‍, പിന്നീട് സെലിബ്രേറ്റികളടക്കം പലരും വന്‍ പിന്തുണയുമായി എത്തിയതാണ് കണ്ടത്. ഇപ്പോഴിതാ രജിത്തിന് പിന്തുണയുമായി എത്തുകയാണ് ബിഗ് ബോസ് സീസണ്‍ ഒന്ന് താരവും അവതാരകയുമൊക്കെയായ പേളി മാണി. നേരത്തെ ശ്രീനിഷും രജിത്തിന് പിന്തുണയുമായി എത്തിയിരുന്നു.

​​​​​​​

'ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു, പക്ഷെ വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല.' ഈ വാചകം ഏറ്റവും ചേരുന്നത് രജിത്ത് സാറിനാണെന്ന് തോന്നുന്നു. ഷോന്യായമായാണ് പോകുന്നതെങ്കില്‍ അദ്ദേഹം തന്നെ ജയിക്കും, പക്ഷെ എന്നെ സംബന്ധിച്ച് അദ്ദേഹം ഇതിനോടകം തന്നെ ജയിച്ചുകഴിഞ്ഞു' എന്നായിരുന്നു പേളി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായി ഇട്ടത്. ആദ്യ സീസണില്‍ റണ്ണറപ്പു കൂടിയായിരുന്നു പേളി. ബിഗ് ബോസിലെ ബന്ധത്തിന് തുടര്‍ന്നായിരുന്നു പേളിയും ശ്രീനിഷും വിവാഹിതരായത്.