രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായത്. 

കൊവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിന്‍റെ 'പെര്‍ഫെക്ട് ഓകെ'. രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായത്. റാപ്പർ അശ്വിൻ ഭാസ്കര്‍ ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകർ ഏറി. നിരവധി പേരാണ് പിന്നീട് ഈ ​പാട്ട് പാടുകയും അവതരിപ്പിക്കുകയും ചെയ്തത്. 

ഇപ്പോഴിതാ 'പെര്‍ഫക്ട് ഓകെ'യുടെ മിമിക്സ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹേഷ് മിമിക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ പാട്ട് പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് മിമിക്സ് ചെയ്തിരിക്കുന്നത്. എന്തായാലും പുറത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിമിക്സ് ശ്രദ്ധനേടി കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മഹേഷ് കുഞ്ഞുമോന്‍ എന്ന കലാകാരന് അഭിനന്ദനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

കൊവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസൽ അയച്ച ഒരു സെൽഫി വീഡിയോ ആയിരുന്നു പെർഫക്ട് ഓക്കെ. വീഡിയോയിൽ നൈസൽ പറഞ്ഞ പെർഫക്ട് ഓക്കെ എന്ന വാക്കും മറ്റു ഡയലോഗുകളും എല്ലാം പിന്നീട് ട്രെൻഡ് ആയി മാറുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona