സീരിയല്‍ താരം റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായത് അടുത്തിടെയായിരുന്നു. ഒരുകാലത്ത് മലയാളത്തില്‍ ബാലതാരമായി തിളങ്ങിയ നീരജയായിരുന്നു വധു. മുമ്പേ പറക്കുന്ന പക്ഷികള്‍, മഞ്ഞുകാലവും കഴിഞ്ഞ് തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ. ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

സംവിധായകന്‍ എ വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. സീത, അരയന്നങ്ങളുടെ വീട്, ഭാര്യ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരമാണ് റോണ്‍സണ്‍. നിരവധി തെലുങ്ക് പരമ്പരകളിലും സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മിനി സ്‌ക്രീനുകളിലെ വില്ലന്‍ ജീവിതത്തില്‍ റൊമാന്‍സിലാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

ഏതായാലും കഴിഞ്ഞദിവസം താരം പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹവേഷത്തില്‍ ആനപ്പുറത്ത് കയറിയ താരദമ്പതികളെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 'പോരാമേ നിന്‍കൂടെ' എന്നുതുടങ്ങുന്ന പാട്ടില്‍ ഇരുവരും മനോഹരമായാണ് പ്രണയം പങ്കുവച്ചിരിക്കുന്നത്. ഒരുപാടുപേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തുന്നത്.