മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണിത്. ഇത് ഓർമയുണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ ചോദിക്കുന്നത്. 

പ്രേക്ഷകർക്ക് കൗതുകമുള്ള ഒരു കാര്യമാണ് സിനിമയിലെ സൗഹൃദങ്ങൾ. അത്തരത്തിലൊരു സൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമയും തമ്മിലുള്ളത്. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ടെങ്കിലും വളരെ വിരളമായേ ഫോട്ടോകളിൽ താരത്തെ കാണാറുള്ളൂ. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ.

മഞ്ജുവിനും ഗീതുവിനും സംയുക്തയ്ക്കും ഒപ്പമുള്ള ചിത്രമാണിത്. ഇത് ഓർമയുണ്ടോ എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പൂർണിമ ചോദിക്കുന്നത്. അഞ്ച് വർഷം മുമ്പുള്ളതാണ് ചിത്രങ്ങളെന്ന് പൂർണിമ കുറിക്കുന്നു. പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിന്നത്. 

View post on Instagram