Asianet News MalayalamAsianet News Malayalam

Pranav Mohanlal : പ്രണവിന്റെ സ്ലാക് ലൈൻ വാക്ക്; 'ഇങ്ങള് പൊളിയാണ് മച്ചാനെ'എന്ന് ആരാധകർ

ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ. 

pranav mohanlal share slackline walk video
Author
Kochi, First Published May 16, 2022, 2:29 PM IST

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് മോഹൻലാലിന്റെ(mohanlal) മകൻ പ്രണവ്(pranav mohanlal). പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. പ്രണവ് തന്നെയാണ് പുതിയ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 

സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക. വളരെ കൃത്യതയോടെ ബാലൻസ് ചെയ്ത് കയറിലൂടെ നടന്നുനീങ്ങുന്ന പ്രണവിനെ വീഡിയോയിൽ ദൃശ്യമാണ്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ടും കമന്റുകൾ ചെയ്തും രം​ഗത്തെത്തിയത്. ഷെയ്ൻനി​ഗവും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.  'ഇങ്ങള് പൊളിയാണ് മച്ചാനെ' എന്നാണ് ഒരാളുടെ കമന്റ്. ‘ബാക്കി ഉള്ളവർ എങ്ങനെ പാൻ ഇന്ത്യ സ്റ്റാർ ആവാം എങ്ങനെ 50 കോടി അടിക്കാം എന്നൊക്കെ അലോചിക്കുമ്പോൾ ഇവിടെ ഒരാൾ ഏത് മല കയറണം, പുതിയ സാഹസങ്ങൾ ഏതൊക്കെ നോക്കണം എന്നൊക്കെ ആലോചിക്കുന്നു..’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. എന്തായാലും വീഡിയോ ഇതിനോടകം സമൂ​ഹമാധ്യമങ്ങളിൽ തരം​ഗമായി കഴിഞ്ഞു. 

ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. വളരെ സിമ്പിൾ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്. 

Read Also: Pranav Mohanlal : മലയിടുക്കിലൂടെ ‌കയറിയിറങ്ങി പ്രണവ്; 'മല്ലു സ്പൈഡർമാനെ'ന്ന് ആരാധകർ

അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശനയും കല്യാണിയുമായിരുന്നു നായികമാർ. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. 

'ഐ ലൈക്ക് ഇറ്റ്'; 1200 കോടിയിലേക്ക് ചുവടുവച്ച് റോക്കി ഭായ്; റെക്കോർഡുകൾ ഭേദിച്ച് 'കെജിഎഫ് 2'

ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള 'കെജിഎഫ് 2'ന്റെ(KGF 2) കുതിപ്പാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ച സിനിമകളെയും പിന്നിലാക്കിയാണ് യാഷ് ചിത്രത്തിന്റെ തേരോട്ടം. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ ചിത്രം നേടിയ പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടാണ് പുറത്തുവരുന്നത്. 

കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ആഴ്ച തന്നെ ചടിത്രം 1200 കോടി കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios