Asianet News MalayalamAsianet News Malayalam

'ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് തീരുമാനം' : കാമുകന്‍റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിരുന്നു. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. 

malavika jayaram revealed her lover on instagram story social media reaction about his where about vvk
Author
First Published Oct 29, 2023, 11:47 AM IST

ചെന്നൈ: ഒരു കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാര്‍വതിയും. പിന്നീട് ഇവര്‍ ജീവിതത്തിലും ഒന്നിച്ചു. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. ഇതില്‍ കാളിദാസ് ജയറാം ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. എന്നാല്‍ അഭിനയ രംഗത്തേക്ക് മാളവിക ജയറാം ഇതുവരെ കാലെടുത്ത് വച്ചിട്ടില്ല. പക്ഷെ അടുത്തിടെ ചില പരസ്യങ്ങളില്‍ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ ജയറാമുമായി ചേര്‍ന്ന് അഭിനയിച്ച ജ്വല്ലറിയുടെ പരസ്യം അടക്കമുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മാളവിക സജീവമാണ്. തന്‍റെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാളവികയ്ക്ക് 3.15 ഫോളോവേര്‍സ് ഉണ്ട്. ഒരു വര്‍ഷം മുന്‍പ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയില്‍ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടന്‍ അശോക് സെല്‍വനാണ് ഈ മ്യൂസിക് വീഡിയോയില്‍ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.

ഇപ്പോള്‍ മാളവികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിരുന്നു. ഒരു പുരുഷന്റെ കയ്യില്‍ കൈ കോര്‍ത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ കാമുകനൊപ്പമെന്ന് തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും താരപുത്രി പങ്കുവച്ചു.

ആരാണ് കാമുകൻ എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു. സിനിമ രംഗത്തുള്ള വ്യക്തിയാണോ മാളവികയുടെ കാമുകന്‍ എന്ന രീതിയിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇപ്പോഴിതാ തന്റെ കാമുകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് മാളവിക ജയറാം. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. 

കാമുകനാണെന്ന് മാളവിക എടുത്തു പറഞ്ഞിട്ടില്ലെങ്കിലും മാളവിക കുറിച്ചിരിക്കുന്ന വാക്കുകളിൽ നിന്നും അയാൾ തന്നെയാണ് ആളെന്ന് ഉറപ്പിക്കാം എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകള്‍.  'എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു' എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. 

നേരത്തെ മാളവിക പങ്കുവച്ച ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കിക്കുട്ടാ എന്നാണ് പാര്‍വതി കമന്റ് ചെയ്തത്. 

ഫ്രണ്ട്സ് കൂട്ടത്തില്‍ 'ചാൻഡ്ലർ ബിംഗ്' ഇനിയില്ല: നടന്‍ മാത്യു പെറി ബാത്ത് ടബില്‍ മരിച്ച നിലയില്‍

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!

​​​​​​​Asianet News Live
 

Follow Us:
Download App:
  • android
  • ios