മോഹന്‍ലാലും സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. 

ണിരത്‌നം ഒരുക്കിയ 'ഉണരൂ' എന്ന ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോ പങ്കുവച്ച് നടൻ പൃഥ്വിരാജ്. 1984ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ഫോട്ടോയാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ചത്. മോഹന്‍ലാലും സുകുമാരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ ക്യാമറമാന്‍ രാമചന്ദ്രബാബുവിനും രവി കെ ചന്ദ്രനും മണിരത്‌നത്തിനും സമീപം സിഗരറ്റ് പുകച്ചു നില്‍ക്കുന്ന സുകുമാരനെ ഫോട്ടോയില്‍ കാണാം. 

‘ലാലേട്ടന്‍, അച്ഛന്‍, മണിരത്‌നം സര്‍, രവി ഏട്ടന്‍ എന്നിവര്‍ ഉണരൂ സെറ്റില്‍. ഈ ചിത്രം തന്നതിന് ഒരുപാട് നന്ദി രവിയേട്ട’, എന്നാണ് ചിത്രത്തോടൊപ്പം പൃഥ്വി കുറിച്ചത്. 

അതേസമയം, ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ വലി പ്രതിഷേധമാണ് ഉയർന്നത്. പിതാവ് സുകുമാരനെ കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാൽ താരത്തെ പിന്തുണച്ച് കൊണ്ട് കലാ സാംസ്കാരിക രം​ഗത്തുള്ള നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്തെത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona