Asianet News MalayalamAsianet News Malayalam

'തടിച്ചിരിക്കുന്നു, ആന്റിയെ പോലുണ്ടെന്ന് പറയും'; ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് പ്രിയാമണി

ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ 2 റിലീസ് ആയത്.

priyamani says shes been body shaming
Author
Chennai, First Published Jun 13, 2021, 5:51 PM IST

ലയാളികളുടെ പ്രിയതാരമാണ് നടി പ്രിയാമണി. മലയാളത്തിൽ മാത്രമല്ല സൗത്തിന്ത്യൻ സിനിമകളിലും ബോളിവുഡിലും താരം തിളങ്ങി. ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് പ്രിയാമണി. സുചിത്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ താൻ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പ്രിയാമണി. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

പ്രിയാമണിയുടെ വാക്കുകൾ

സത്യസന്ധമായി പറയട്ടെ, എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍ ഇരട്ടി. 'നിങ്ങള്‍ തടിച്ചിരിക്കുന്നു' എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം എന്നൊക്കെ പറയും. ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകുമല്ലോ. എന്റെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനമേ ഉള്ളൂ. 

priyamani says shes been body shaming

ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ 2 റിലീസ് ആയത്. പിന്നാലെ സീരിസിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനത്തിരുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടി ആയിരുന്നു പ്രതിഷേധം. പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios