തനിക്കോ അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ സൽമാൻ ഖാനോ ചെയ്യാനാകാത്ത പലതും ബാലയ്യയ്ക്ക് ചെയ്യാൻ സാധിക്കുമെന്നാണ് രജനി പറഞ്ഞു.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് ബാലയ്യ എന്ന് വിളിക്കുന്ന നന്ദമുരി ബാലകൃഷ്ണ. ആദ്യകാലത്ത് ആന്ധ്ര- തെലങ്കാനയ്ക്ക് പുറത്ത് ഒരു ട്രോള്‍ മെറ്റീരിയല്‍ മാത്രമായിരുന്നു ബാലയ്യ ചിത്രങ്ങളെങ്കില്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. നിലവിൽ ഏറെ ആഘോഷത്തോടെയാണ് ബാലകൃഷ്ണയുടെ ഓരോ സിനിമികളും പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ബാലയ്യയെ കുറിച്ച് നടൻ രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തനിക്കോ അമിതാഭ് ബച്ചനോ ഷാരൂഖ് ഖാനോ സൽമാൻ ഖാനോ ചെയ്യാനാകാത്ത പലതും ബാലയ്യയ്ക്ക് ചെയ്യാൻ സാധിക്കുമെന്നാണ് രജനി പറഞ്ഞു. നന്ദമുരി താരക രാമ റാവുവിന്റെ(എൻടിആർ) നൂറ് വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ പരിപാടിയിൽ ആയിരുന്നു രജനികാന്തിന്റെ പ്രതികരണം. എൻടിആറിന്റെ പന്ത്രണ്ട് മക്കളിൽ ഒരാളാണ് ബാലയ്യ. 

“ബാലയ്യയുടെ ഒരു നോട്ടം മതി എല്ലാം ​ഗംഭീരമാകാൻ. ഒരു കണ്ണിറുക്കലിലൂടെ വാഹനങ്ങള്‍ പൊട്ടിത്തെറിപ്പിക്കാനും അവയെ മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. രജിനികാന്ത്, അമിതാഭ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ ഇവർക്ക് ആര്‍ക്കും സാധ്യമായ കാര്യമല്ല അത്. അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾ ചെയ്താലും ആരും അംഗീകരിക്കില്ല. തെലുങ്കു പ്രേക്ഷകർ ബാലയ്യയിലൂടെ കാണുന്നത് എൻടിആറിനെയാണ്. ഒരു നല്ല ഹൃദയത്തിന് ഉടമയാണ് അദ്ദേഹം. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന്​ പ്രാർത്ഥിക്കുന്നു”, എന്നാണ് രജനികാന്ത് പറഞ്ഞത്. 

Superstar Rajinikanth about Nandamuri Balakrishna @ NTR Centenary Celebrations | Gulte.com

വീര സിംഹ റെഡ്ഡി എന്ന ചിത്രമാണ് ബാലയ്യയുടേതായി റിലീസിനെത്തിയത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 12 ന് ആയിരുന്നു. മികച്ച ഇനിഷ്യല്‍ നേടിയ ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്നു തന്നെ 100 കോടിക്ക് മുകളില്‍ നേടിയിരുന്നു. അഖണ്ഡയ്ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ബാലയ്യ ചിത്രം കൂടിയാണ് ഇത്. 

ആക്ഷൻ പാക്ക്ഡ് സ്പൈ ത്രില്ലർ, കളറായി മമ്മൂട്ടി- ഏജന്റ് റിവ്യു