ടെലിവിഷന്‍ അവതാരകരില്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. രസകരമായ അവതരണശൈലിയാണ് അശ്വതിയെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍ തന്‍റെ ഈ രീതി സ്വതസിദ്ധമാണെന്ന് നിരന്തരം തെളിയിക്കുകയാണ് അശ്വതി. കാരണം മറ്റൊന്നുമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ഓരോ പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കുന്നതിന് പ്രധാന കാരണം ഈ അവതരണ ശൈലിയാണ്. അല്‍പം നര്‍മം കലര്‍ത്തിയോ കൗതുകമുണര്‍ത്തിയോ പ്രാസമൊപ്പിച്ചോ ഉള്ള അശ്വതിയുടെ  കാപ്ഷനുകള്‍ എന്നും ഹിറ്റാണ്. 

നിരന്തരം ഇത് ചര്‍ച്ചയാകാറുമുണ്ട്. വിവാഹജീവിതവും അതിന്‍റെ മുന്നോട്ടുള്ള യാത്രയും എന്നും പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. സെലിബ്രേറ്റികളില്‍ അത് കുറച്ചധികമാണെന്നാണ് വെപ്പ്. എന്നാല്‍ നല്ല ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ ഇത്തരത്തില്‍ ഒരു എളുപ്പവഴി നിര്‍ദേശിക്കുകയാണ് അശ്വതി തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍.

നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ക്കുള്ള റെസിപ്പി എന്താണെന്ന് അശ്വതി പറയുന്നു. എന്നും ഇടയിലൊരിടവും സമയവും നല്‍കുക എന്നതാണ് അതെന്നും അശ്വതി കുറിക്കുന്നു. ഭര്‍ത്താവുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും അശ്വതി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇരവരുടെയും നല്ല ബന്ധത്തില്‍ ആശംസകളുമായി ആരാധകരും എത്താറുണ്ട്.