താങ്ക്യു മൈ വൈഫ് എന്നാണ് ഷിയാസിന്റെ കമന്റ്.

സോഷ്യല്‍ മീഡിയയിൽ സജീവമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള പല പരിപാടികളിലും ഷിയാസ് പറഞ്ഞ അഭിപ്രായങ്ങളും താരത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഷിയാസ് കരീം. ഈയ്യടുത്തായിരുന്നു ഷിയാസ് കരീമിന്റെ നിക്കാഹ് കഴിഞ്ഞത്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഷിയാസ് എത്തിയത്. തന്റെ തുറന്ന സമീപനമാണ് ഷിയാസിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലേക്കും ഷിയാസ് എത്തി. സ്റ്റാര്‍ മാജിക്കിലെ താരമാണ് ഷിയാസ് കരീം.

ഇപ്പോഴിതാ ഷിയാസിന്റെ ഭാവിവധു പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. രഹനയാണ് ഷിയാസിന്റെ ജീവിതസഖി. ദന്തിസ്റ്റാണ് രഹന. ഷിയാസിനൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രഹനയുടെ ജന്മദിനാശംസ. ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് താരപത്‌നി പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചതെന്നാണ് രഹന പറയുന്നത്. എന്റെ ക്യൂട്ടിയ്ക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മളുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം. ടണ്‍ കണക്കിന് സ്‌നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഐ ലവ് യു. എന്നാണ് രഹന കുറിച്ചിരിക്കുന്നത്.

'അല്ലാ ഇത് നമ്മുടെ കല്യാണിയുടെ കിരൺ അല്ലിയോ..'; ബോസ് ലുക്കിൽ മാസായി നലീഫ്, ചിത്രങ്ങൾ

പിന്നാലെ പോസ്റ്റിന് കമന്റുമായി ഷിയാസുമെത്തി. താങ്ക്യു മൈ വൈഫ് എന്നാണ് ഷിയാസിന്റെ കമന്റ്. ഐ ലവ് യു എന്ന രഹന മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ഈ ജോഡിയ്ക്ക് സോഷ്യല്‍ മീഡിയ ആശംസകള്‍ നേരുകയാണ്. ധാരാളം പേരാണ് ഷിയാസിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..