വിജയ് ദേവരക്കൊണ്ട നായകനായ ഗീത ഗോവിന്ദത്തിലൂടെയാണ് മലയാളികള്‍ക്ക് രശ്മിക സുപരിചിതനാകുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമയ ഡിയര്‍ കോമ്രേഡിലും രശ്മികയായിരുന്നു നായിക. കന്നഡ ചിത്രത്തില്‍ ആരംഭിച്ച് തെലുങ്കിലും പിന്നീട് തമിഴിലേക്കും എത്തുകയാണ് രശ്മിക. കാര്‍ത്തി നായകനാകുന്ന സുല്‍ത്താനിലാണ് രശ്മിക വൈകാതെ എത്തുന്നത്.

രശ്മിക അടുത്തിടെ ഒരു ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളടൊപ്പം വടിവേലുവിന്‍റെ വിവിധ ഭാവങ്ങളും ചേര്‍ത്തുവച്ചിരിക്കുകയാണ് ഒരു ആരാധകന്‍. വിവിധ ഭാവത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത രശ്മികയെ രസകരമായി ട്രോളുന്നതാണ് ചിത്രങ്ങള്‍ .

സോഷ്യല്‍ മീഡിയയില്‍ രശ്മിക പങ്കുവച്ച ചിത്രം പോലെ തന്നെ വൈറലാവുകയാണ് ട്രോള്‍ ചിത്രങ്ങളും. കന്നഡ ചിത്രം കിറുക്ക് പാര്‍ട്ടിയായിരുന്നു രശ്മികുയുടെ ആദ്യ ചിത്രം. തുടര്‍ന്ന് താരം തെലുങ്കിലേക്കും എത്തി.തെലുങ്കില്‍ ഭീഷ്മയാണ് അവസനമായി അഭിനയിച്ച ചിത്രം.

.