വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് റൂഹിയുടെ മരണം സംഭവിച്ചതെന്നും. അന്ത്യകര്‍മ്മകള്‍ വെള്ളിയാഴ്ച 9 മണിക്ക് ജൂബിലി ഹില്‍സില്‍ നടന്നുവെന്നും സെന്തിലിന്‍റെ ടീം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 

ഹൈദരാബാദ്: ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ ചിത്രങ്ങളുട ഛായഗ്രാഹകന്‍ കെകെ സെന്തില്‍ കുമാറിന്‍റെ ഭാര്യ അന്തരിച്ചു. അന്തരിച്ച റൂഹി എന്ന റൂഹിനാസ് ഒരു യോഗ പരിശീലകയായിരുന്നു. നിരവധി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റൂഹി ചികിത്സയിലായിരുന്നെങ്കിലും ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കാണ് റൂഹിയുടെ മരണം സംഭവിച്ചതെന്നും. അന്ത്യകര്‍മ്മകള്‍ വെള്ളിയാഴ്ച 9 മണിക്ക് ജൂബിലി ഹില്‍സില്‍ നടന്നുവെന്നും സെന്തിലിന്‍റെ ടീം ഇറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേ സമയം ബാഹുബലി ഷൂട്ടിംഗില്‍ അടക്കം പ്രഭാസിനും അനുഷ്കയ്ക്കും ഒപ്പം നില്‍ക്കുന്ന റൂഹിയുടെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 

പ്രഭാസ്, അനുഷ്ക, ഇലിയാന അടക്കം ടോളിവുഡിലെ പല മുന്‍നിര താരങ്ങളുടെ യോഗ ടീച്ചറായിരുന്നു റൂഹി. ഹൈദരാബാദിലെ ഭരത് ഠാക്കൂര്‍ യോഗ ക്ലാസുകളുടെ മേധാവിയായിരുന്നു ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു അടുത്തകാലം വരെ ഇവര്‍. ജൂണ്‍ 2009ലാണ് സെന്തിലും റൂഹിയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. അടുത്തിടെ സിനിമ രംഗത്ത് നിന്നും റൂഹിയെ ചികില്‍സിക്കാന്‍ സെന്തില്‍ അവധി എടുത്തിരുന്നു. 

സെക്കന്തരാബാദ് സ്വദേശിയായ സെന്തിലും മുംബൈക്കാരിയായ റൂഹിയും ഹൈദരാബാദില്‍ വച്ചാണ് ഒരു പൊതുസുഹൃത്ത് വഴി കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും വിവാഹം നടക്കുകയുമായിരുന്നു. വിവാഹത്തിന് ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു ഇവര്‍ പിന്നീട് നഗരത്തിലെ ഏറ്റവും തിരക്കേറിയ യോഗ കോച്ചായിരുന്നു. 

Scroll to load tweet…

ഓസ്കാര്‍ പുരസ്താരം അടക്കം നേടിയ ആര്‍ആര്‍ആര്‍ അടക്കം ഒരുക്കിയ എസ്എസ് രാജമൗലിയുടെ സ്ഥിരം ക്യാമറമാനാണ് കെകെ സെന്തില്‍ കുമാര്‍. 

"വഴിയിൽ ഉപേക്ഷിച്ചു പോകരുത്": പ്രേക്ഷകരോട് പറഞ്ഞ് മമ്മൂട്ടി.!

മുന്‍ ഭാര്യയില്‍ നിന്നും മാനസിക പീഡനം: പൊലീസില്‍ പരാതിയുമായി 'ഗന്ധര്‍വ്വന്‍' നടന്‍ നിതീഷ് ഭരദ്വാജ്