സീരിയലിൽ നിന്നും സബീറ്റ പിന്മാറുകയാണെന്ന് അറിയിച്ചതോടെ ചക്കപ്പഴം സീരിയൽ പ്രേമികളും നിരാശയിലാണ്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പരമ്പര. അടുത്തിടെ പരമ്പരയിലെ കുഞ്ഞുണ്ണിയുടേയും ലളിതയുടേയും മേക്കോവറുകളെല്ലാം ചര്‍ച്ചയായിരുന്നു. പരമ്പരയിലെ താരങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ഉള്ളത്.

Add Asianetnews as a Preferred SourcegooglePreferred

സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അവതാരക കൂടിയായ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തുന്നത് സബീറ്റ ജോർജ് എന്ന താരമാണ്. ഇപ്പോഴിത സീരിയലിലെ ഏറ്റവും പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സബീറ്റ ജോർജ് സീരിയലിൽ നിന്നും പിന്മാറിയെന്ന വിവരമാണ് പുറത്തുവരുന്നത്.

മുമ്പൊരിക്കൽ ഇതുപോലെ ചില കാരണങ്ങളാൽ സബീറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരികയായിരുന്നു. 'തന്ന സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്.' എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം', എന്നാണ് താരം കുറിച്ചത്.

View post on Instagram

സീരിയലിൽ നിന്നും സബീറ്റ പിന്മാറുകയാണെന്ന് അറിയിച്ചതോടെ ചക്കപ്പഴം സീരിയൽ പ്രേമികളും നിരാശയിലാണ്. 'മിസ്സ്‌ യു വീണ്ടും പോകുന്നു അല്ലെ?, ആശംസകൾ.... പുതിയ ഒരു തുടക്കത്തിന്.' എന്നിങ്ങനെയാണ് കമന്റുകൾ. മനഃപൂർവമല്ല, വേണ്ടി വന്നു എന്നാണ് സബീറ്റ കമന്റുകൾക്ക് നൽകുന്ന മറുപടി. സബീറ്റയുടെ ആദ്യ സീരിയൽ കൂടിയായിരുന്നു ഇത്. താരം അഭിനയിക്കാൻ തുടങ്ങിയ ശേഷം സിനിമയിലേക്കും അവസരം വന്നിരുന്നു. ചെറുപ്പത്തിൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവുമാണ് മിനി സ്‌ക്രീനിൽ എത്താൻ സബീറ്റയെ സഹായിച്ചത്.

തിയറ്ററിലും ഒടിടിയിലും കസറിയ ലൂക്ക് ആന്റണി; 'റോഷാക്ക്' മേക്കിം​ഗ് വീഡിയോ