സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സാധിക അഭിനയിക്കുന്നുണ്ട്

സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാൽ. അഭിനയത്തിലെന്നപോലെ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിംഗിലും സജീവമാണ് താരം. സാമൂഹിക മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും സാധിക പങ്കുവെക്കാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ തന്റെ ട്രെക്കിങ് വിശേഷവുമായാണ് സാധിക എത്തിയിരിക്കുന്നത്. വാഗമണിന്റെ പച്ചപ്പിലും മഞ്ഞിലും യാത്ര ആസ്വാദ്യമാക്കുന്ന ചെറിയൊരു വീഡിയോയാണ് താരം പങ്കുവെച്ചിട്ടുള്ളത്. ട്രെക്കിങ്ങും ടെന്റിലുള്ള താമസവും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിലും അവിടുന്ന് തിരികെ പോരാൻ മറക്കരുതെന്നാണ് സാധിക പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

സൈബർ അറ്റാക്കിനെതിരെയും സ്ത്രീകൾക്കെതിരെയുള്ള മറ്റു ചൂഷണങ്ങൾക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയർത്താറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന സൈബർ അറ്റാക്കുകൾക്കൊക്കെയെതിരെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. നേരത്തെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നവരെ മോശക്കാരായി കാണരുതെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

ALSO READ : 'മമ്മൂക്ക നടത്തിയത് ബോഡി ഷെയ്‍മിംഗ് ആണെന്ന് പറയുന്നവരോട്'; ജൂഡ് ആന്‍റണിയുടെ പ്രതികരണം

View post on Instagram

ബിസിനസ് മാനേജ്മെന്റിൽ ബിരുദവും, സൈക്കോളജിയിലും ഹ്യൂമൺ റിസോഴ്സ് ആൻഡ് മാർക്കറ്റ് റിസേർച്ചിലും പി ജിയും എടുത്തിട്ടുള്ള ആളാണ് സാധിക. മോഡലിംഗിലൂടെയാണ് സാധിക വേണുഗോപാൽ തന്റെ കരിയറിന് തുടക്കമിടുന്നത്. 2012 -ൽ പുറത്തെത്തിയ മലയാള ചിത്രം ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ ചലച്ചിത്ര മേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ ഇതിനകം അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സാധിക അഭിനയിക്കുന്നുണ്ട്. പട്ടുസാരി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സാധിക കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. നിരവധി പ്രശസ്ത ബ്രാൻഡുകളുടെ മോഡലും ആയിട്ടുണ്ട് സാധിക.