ബിഗ് ബോസ് ഷോ കഴിഞ്ഞ ശേഷം നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവയ്ക്കുകയാണ് സാ​ഗർ. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിനങ്ങൾ കഴിയുന്തോറും മത്സരാർത്ഥികൾക്ക് ഇടയിലെ ​ഗെയിം മുറുകുകയാണ്. ഇതിനിടയിൽ പലരും ഷോയുടെ പടിയിറങ്ങി. മറ്റു ചിലർ അകത്തു വന്നു. ഏറ്റവും അവസാനം ബി​ഗ് ബോസ് ഷോയോട് ബൈ പറഞ്ഞത് സാ​ഗർ സൂര്യയാണ്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഷോ കഴിഞ്ഞ ശേഷം നടൻ ജോജു ജോർജിനെ കാണാൻ പോയ സന്തോഷം പങ്കുവയ്ക്കുകയാണ് സാ​ഗർ. 

"വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുടെക്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. Thankyou Joju cheata you the best", എന്നാണ് ജോജുവിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാ​ഗർ സൂര്യ കുറിച്ചത്. 

View post on Instagram

തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് സാ​ഗർ സൂര്യ. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സാ​ഗർസൂര്യ 2018ലാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. അഭിനയ രം​ഗത്തെ ബ്രേക്കായി 2019ൽ സിനിമയിലേക്കെത്തി. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ എന്ന അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിലാണ് സാ​ഗർസൂര്യ ആദ്യമായി അഭിനയിച്ചത്. പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ പടം പുറത്തിറങ്ങിയില്ല. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട കുരുതി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സാ​ഗർസൂര്യയുടെ കുരുതിയിലേക്കുള്ള വഴിയായി മാറി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ കുരുതിയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായി മാറാൻ കഴിഞ്ഞു.

അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക; ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News