പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സാജൻ സൂര്യ. നാടക വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ സാജൻ സൂര്യ കഴിഞ്ഞ ഇരുപത് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ്. സ്ത്രീ എന്ന പരമ്പരയിലെ ഗോപന്‍ മുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മിനിസ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട് സാജൻ. ഇതുവരെ നൂറോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒന്നിലധികം സിനിമകളിലും സാജൻ എത്തിയിരുന്നു.

ഇപ്പോഴിതാ, തന്റെ മകള്‍ തനിക്കും ഭാര്യയ്ക്കും എഴുതിയ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സാജൻ. 'ഇന്നത്തെ പോസ്റ്റില്‍ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും' എന്ന് കുറിച്ചുകൊണ്ടാണ് കത്തിന്റെ ചിത്രം നടൻ പോസ്റ്റ് ചെയ്തത്.

View post on Instagram

പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഒപ്പം നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ. നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്നും മകൾ ചേർക്കുന്നുണ്ട്. നിരവധി പേരാണ് മീനുവിന്റെ സത്യസന്ധതയെ പുകഴ്ത്തി കമന്റ് ചെയ്യുന്നത്.

ജീവിതത്തില്‍ സാജന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണിത്, മകളുടെ നിഷ്‌കളങ്കത എന്നിങ്ങനെ പലരും കമന്റ് ചെയ്യുന്നത്. ഈ ഐഡിയ തങ്ങൾക്ക് പണ്ട് തോന്നിയില്ലല്ലോ എന്ന് നിരാശപ്പെടുന്ന ചിലരെയും കമന്റ് ബോക്സിൽ കാണാം.നടനെന്നതിന് ഉപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ് സാജൻ. രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ക്ലാർക്കായ സാജൻ ജോലിക്കൊപ്പമാണ് അഭിനയവും കൊണ്ടു പോകുന്നത്.

അച്ഛന്മാർക്കൊപ്പം കുട്ടി ദുൽഖറും പ്രണവും; 'പ്രിൻസസ്' എന്ന് ആരാധകർ; ശ്രദ്ധനേടി ഫോട്ടോ