മുംബൈ: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് തന്റെ ഫാം ഹൗസിലാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ബി ടൗണിലെ ചര്‍ച്ച. 

ശരീരം മുഴുവന്‍ ചെളിയായി തന്റെ ഫാമില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണ് താരത്തിന്റെ വേഷം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ താരത്തിന്റെ സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ, ഇവരുടെ കുട്ടികള്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സല്‍മാന്റെ ഫാം ഹൗസിലാണ് താമസം. 

 
 
 
 
 
 
 
 
 
 
 
 
 

Respect to all the farmers . .

A post shared by Salman Khan (@beingsalmankhan) on Jul 14, 2020 at 3:42am PDT

സല്‍മാന്റെ കാമുകിയെന്ന് പറയപ്പെടുന്ന ലുലിയ വെഞ്ചര്‍ ഇപ്പോഴും താരത്തിനൊപ്പം പന്‍വേലിലെ ഫാമില്‍ തന്നെയാണ്. കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഫാം ഹൗസ് പരിസരം വൃത്തിയാക്കുന്ന സല്‍മാന്റെയും ലുലിയയുടെയും വീഡിയോ താരം പങ്കുവച്ചത് വൈറലായിരുന്നു.