അടുത്തിടെ തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഇതിനാലാണ് സം​ഗീത പോയതെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു.

കേരളത്തിലടക്കം ഒട്ടനവധി ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹത്തിന്റെ സിനിമകൾക്ക് മലയാളികൾ നൽകുന്ന വരവേൽപ്പ് തന്നെ അതിന് തെളിവാണ്. വർഷങ്ങളായുള്ള തന്റെ അഭിനയ ജിവിതത്തിന് 'ബൈ' പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് വിജയ്. ‘ജനനായകൻ’ ആയിരിക്കും വിജയിയുടെ കരിയറിലെ അവസാന ചിത്രം. വിജയ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെ അദ്ദേഹവുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അതിലൊന്നായിരുന്നു വിജയിയും ഭാര്യ സം​ഗീതയും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്ത.

നിലവിൽ പൊതുവേദികളിൽ അടക്കം വിജയ്ക്ക് ഒപ്പം സം​ഗീത വരാത്തതും നടന്റെ അച്ഛൻ ചന്ദ്രശേഖർ മരുമകളെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കാൻ വിസമ്മതിച്ചതുമെല്ലാമാണ് വേർപിരിയൽ അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ഞൊടിയിട കൊണ്ടായിരുന്നു ഇരുവർക്കും ഇടയിൽ പ്രശ്നമാണെന്നും വിജയിയുടെ രാഷ്ട്രീയ പ്രവേശനം സം​ഗീതയ്ക്ക് ഇഷ്ടമില്ല അതിനാൽ സ്വന്തം വീട്ടിലേക്ക് പോയെന്നും വാർത്തകൾ വന്നത്. ഇവയോട് പ്രതികരിക്കാനും വിജയിയും കുടുംബവും തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ് നടനും വിജയിയുടെ അടുത്ത സുഹൃത്തുമായ സഞ്ജീവ് വെങ്കട്.

വിജയിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് സഞ്ജീവ്. വിജയിയും സം​ഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങള്‍ പൊതുയിടത്ത് കൊണ്ടുവരാൻ താല്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമയൽ എക്‌സ്‌പ്രസ് സീസൺ 2 എന്ന ടിവി പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം. താൻ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് വിജയിയുടെ വീട്ടിൽ നിന്നാണെന്നും സം​ഗീത മികച്ച രീതിയിൽ പാചകം ചെയ്യുമെന്നും നടൻ പറയുന്നുണ്ട്.

അടുത്തിടെ തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഇതിനാലാണ് സം​ഗീത പോയതെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. ഇവയോട് പ്രതികരിക്കാൻ തൃഷയോ വിജയിയോ ഇതുവരെ തയ്യാറായിട്ടുമില്ല. അതേസമയം, മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിന് ആയിരുന്നു സം​ഗീത വിജയ്ക്ക് ഒപ്പം അവസാനമായി പൊതുവേദിയിൽ എത്തിയത്. ഇതും അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ജനനായകന്റെ ഓഡിയോ ലോഞ്ചിൽ ഇരുവരും ഒന്നിച്ചെത്തും എന്നും റിപ്പോർട്ടുകളുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്