പിറന്നാളിന് ആശംസയറിയിച്ച എല്ലാവരോടുമുള്ള അകമഴിഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, കഴിഞ്ഞദിവസം വൈകീട്ടാണ് സജിന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്. 

സാന്ത്വനം എന്ന ഒരൊറ്റ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് സജിന്‍. പരമ്പരയില്‍ ശിവേട്ടനായെത്തുന്ന സജിന്റെ ആദ്യ പരമ്പരയാണ് സാന്ത്വനമെന്നത് ആരാധകര്‍ പലരും വിശ്വസിക്കാറില്ല. അത്രകണ്ട് തന്മയത്വത്തോടെയാണ് താരത്തിന്റെ അഭിനയം. പരമ്പരയില്‍ ശിവന്‍ അഞ്ജലി ജോഡിയെയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്. സോഷ്യല്‍മീഡിയയിലും മറ്റുമായി ശിവാഞ്ജലി എന്ന തരംഗം പോലുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സജിന്റെ പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ സോഷ്യല്‍മീഡിയ ഒന്നാകെ ആഘോഷിച്ചെന്നുവേണം പറയാന്‍. സിനിമാ താരങ്ങളുടേത് പോലെതന്നെ ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ദിനവും ആഘോഷിക്കുകയായിരുന്നു.

പിറന്നാളിന് ആശംസയറിയിച്ച എല്ലാവരോടുമുള്ള അകമഴിഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, കഴിഞ്ഞദിവസം വൈകീട്ടാണ് സജിന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയത്. തന്നെ ഒരു നടനായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച എല്ലാവരോടും സജിന്‍ നന്ദി പറയുന്നുണ്ട്. ഇത്രയധികം സപ്പോര്‍ട്ടും ആരാധകരെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇപ്പോള്‍ എല്ലാവരുടേയും സ്‌നേഹം കാണുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നുമാണ് സജിന്‍ പറയുന്നത്. കൂടാതെ പരമ്പരയിലുള്ള ഓരോരുത്തരും തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും, പ്രധാനമായും സംവിധായകന്‍ ആദിത്യന്‍ വളരെ സപ്പോര്‍ട്ടാണെന്നും സജിന്‍ പറഞ്ഞുവയ്ക്കുന്നു.

പിറന്നാള്‍ സന്തോഷം പങ്കുവച്ചുകൊണ്ടാണ് സജിന്‍ ലൈവിലെത്തിയതെങ്കിലും, പരമ്പരയിലെ ശിവാഞ്ജലിയുടെ പിണക്കവും, ഇനിയെപ്പോഴാണ് ശിവാഞ്ജലി വീണ്ടും ഒന്നിക്കുകയെന്നും, കഴിഞ്ഞ എപ്പിസോഡിലിട്ട കറുത്ത ഷര്‍ട്ട് വീണ്ടും ഇടാമോ, ഷഫ്‌നചേച്ചി എവിടെ എന്നെല്ലാമായിരുന്നു പ്രേക്ഷകരുടെ രസകരമായ ചോദ്യങ്ങള്‍. എല്ലാവര്‍ക്കും മനോഹരമായ ചിരിയോടെ മറുപടി കൊടുത്താണ് സജിന്‍ ലൈവ് അവസാനിപ്പിക്കുന്നത്. കൂടാതെ പരമ്പരയിലെ സഹതാരങ്ങളും സജിന്‍ പിറന്നാള്‍ ആശംസയുമായി സോഷ്യല്‍മീഡിയ പോസ്റ്റുകളുമായെത്തിയിരുന്നു.

സജിന്റെ വിശേഷങ്ങള്‍ കാണാം

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona