കഥാഗതിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍? സൂചനയുമായി പുതിയ പ്രൊമോ

മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പ്രേരിപ്പിച്ച പരമ്പരയാണ് 'സാന്ത്വനം' (Santhwanam serial). സ്‌നേഹത്താല്‍ കൂട്ടിയോജിപ്പിക്കപ്പെട്ട ഒരു കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചാണ് പരമ്പര വിജയിച്ചത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരുപാട് കഥാപാത്രങ്ങളെയും പരമ്പര സമ്മാനിച്ചു. പ്രണയമാണോ പ്രധാന വിഷയം എന്ന് തോന്നിപ്പിച്ച പരമ്പര പിന്നീട് വ്യത്യസ്തമായ കഥാവഴികളിലൂടെയെല്ലാം സഞ്ചരിച്ചു.

സ്വച്ഛന്തമായി മുന്നോട്ടുനീങ്ങുന്ന ജീവിതത്തിനിടെ ക്ഷണിക്കപ്പെടാതെ എത്തുന്ന ചിലരില്‍ നിന്നും നേരിടുന്ന വേദനകളും, അത് മാറ്റാനായി കുടുംബാംഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളും, അതിനിടയിലും മറന്നുപോകാതെ കൊണ്ടുവരുന്ന ചെറിയ ചെറിയ മനോഹര നിമിഷങ്ങളുമാണ് പരമ്പരയെ മനോഹരമാക്കുന്നത്. താന്‍ ഗര്‍ഭം ധരിച്ച കുഞ്ഞിനെ സാന്ത്വനം വീട്ടിലെ ഹരിയുടെ ഭാര്യ അപര്‍ണ്ണയ്ക്ക് നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഴിഞ്ഞ ദിവസം വരെ കഥാഗതിയെ നയിച്ചത്. അപര്‍ണ്ണയുടെ കുഞ്ഞിനെ നഷ്ടമായത് താന്റെ ജ്യോതിഷം കാരണമാണെന്ന് കരുതുന്ന ദേവിയും ബാലനും കുറച്ച് ദിവസത്തേക്ക് തറവാട്ടില്‍ നില്‍ക്കാന്‍ പോയതും, അവരെ കാണാനെത്തിയ കണ്ണന്‍, തന്റെ മുറപ്പെണ്ണായ അച്ചുവിനെ കാണുന്നതുമെല്ലാം രസകരമായിരുന്നു. എന്നാല്‍ അച്ചുവിന്റെ കുടുംബം സാന്ത്വനവുമായി അത്ര രസത്തിലല്ല ഉള്ളത്.

ALSO READ : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്

ആദ്യം ഇടഞ്ഞുനിന്ന രണ്ടാളും പിന്നീട് നല്ല സുഹൃത്തുക്കളെപോലെയായി. എന്നാല്‍ അച്ചു കണ്ണനൊപ്പം ബൈക്കില്‍ കയറിയത് അവരുടെ കുടുംബം കാണുന്നുണ്ട്. അത് അടുത്ത സംഘര്‍ഷങ്ങളിലേക്ക് പരമ്പരയെ എത്തിച്ചേക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ സൂചിപ്പിക്കുന്നതും അതാണ്. റോഡരികില്‍ നിന്നും കണ്ണനെ പൊക്കിയെടുക്കുന്ന ഏട്ടന്മാരെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. അവരെല്ലാവരും കൂടെ തന്നെ ഇടിച്ചെന്നോ മറ്റോ ആണ് കണ്ണന്‍ പറയുന്നത്. എന്താണ് കണ്ണന് സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

'അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല, ഞാനും മലബാറുകാരനാണ്'; വിമര്‍ശനത്തിന് വിശദീകരണവുമായി ധ്യാന്‍

അതിനിടെ അഞ്ജലിക്കും അപകടം സംഭവിക്കുന്നുണ്ട്. വിനോദയാത്ര പോയ ഇടത്തുനിന്നും ശിവനോട് പറയാതെ സ്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോകുന്ന അഞ്ജലിയെ ആരോ കടത്തിക്കൊണ്ടുപോകുകയാണ്. തന്റെ അഞ്ജലിയെ കാണാതെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന ശിവനെ പരമ്പരയില്‍ കാണാം. അഞ്ജലി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് മറ്റൊരു വണ്ടി ഇടിക്കുകയായിരുന്നു. വരും എപ്പിസോഡുകള്‍ക്കായി എന്താണ് പരമ്പര ഒളിപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.

എന്താണ് അഞ്ജലിയ്ക്ക് സംഭവിച്ചത് ? പ്രതിസന്ധികൾ ഒന്നൊഴിയാതെ ഇവരെ പിന്തുടരുന്നു.