കൊച്ചി: സഹോദരന്‍ ഇബ്രാഹിമിന്‍റെ ജന്മദിനം ഒപ്പം ആഘോഷിക്കാനാകാത്തതിന്‍റെ വിഷമത്തിലാണ് ബോളിവുഡ് താരം സാറാ അലി ഖാന്‍. എന്നാല്‍ അതിന് പകരമായി താനും ഇബ്രാഹിമും അമ്മ അമൃത സിംഗും ഒരുമിച്ച് നടത്തിയ മാലിദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ച് സഹോദരന് ആശംസ നേര്‍ന്നിരിക്കുകയാണ് സാറ. 

ആഴ്ചകള്‍ക്ക് മുമ്പ് അവധി ആഘോഷിക്കാന്‍ ഒരാഴ്ചയാണ് മൂവരും മാലി ദ്വീപില്‍ ചെലവഴിച്ചത്. '' ഹാപ്പി ബര്‍ത്ത് ഡേ സഹോദരാ, നിനക്ക് അറിയാവുന്നതിലും അധികം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു. നിനക്കൊപ്പമുണ്ടാകണമെന്ന് ഞാന്‍ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്. '' -  സാറാ കുറിച്ചു. 

അമ്മയെയും സഹോദരനെയും മിസ്സ് ചെയ്യുന്നുവെന്ന് ഷൂട്ടിംഗ് തിരക്കിലായ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.  ഇംത്യാസ് അലിയുടെ ലവ് ആജ് കല്‍ ആണ് സാറാ അലിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.