പരമ്പരയില്‍ സത്യ സാരിയുടുത്തുവന്ന എപ്പിസോഡുകളെല്ലാം മനോഹരമായിരുന്നെന്നും ആരാധകര്‍ പറയുന്നുണ്ട്. തനിക്ക് സാരി കംഫര്‍ട്ടാണെന്നും, എന്നാല്‍ ജീന്‍സും ഷര്‍ട്ടും വേറെ ഫീലാണെന്നാണ് നീനു പറയുന്നത്.

ലയാളികള്‍ നെഞ്ചേറ്റിയ പരമ്പരയാണ് സത്യ എന്ന പെണ്‍കുട്ടി. പരമ്പരയിലെ ശക്തമായ കഥാപാത്രം കൈകാര്യം ചെയ്യുന്നത് മെര്‍ഷീന നീനുവെന്ന തിരുവനന്തപുരം കരുമം സ്വദേശിയാണ്. സത്യ എന്നു പറഞ്ഞാലെ ഇപ്പോള്‍ ആളുകള്‍ നീനയെ അറിയുവെന്നതാണ് സത്യകഥ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയതാരമായിരുന്ന രസ്നയുടെ അനിയത്തിയാണ് മെര്‍ഷീന. അനിയത്തിയും ചേച്ചിയെപ്പോലെ മലയാളി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തെന്നുവേണം പറയാന്‍.

Add Asianetnews as a Preferred SourcegooglePreferred

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ സന്തോഷത്തോടെ ഏറ്റെടുക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം ചോദ്യോത്തരത്തില്‍ ആരാധകരുമായി സംവദിക്കുന്ന നീനു, കഴിഞ്ഞ ദിവസവും ഉത്തരങ്ങളുമായി എത്തിയിരുന്നു. ഒരുപാടുപേരാണ് താരത്തിനോട് ചോദ്യങ്ങളുമായെത്തിയത്. പരമ്പരയുടെ വിശേഷങ്ങളും താരത്തിന്റെ പേര്‍സണല്‍ കാര്യങ്ങളും അറിയാന്‍ ആരാധകര്‍ ഉത്സാഹത്തോടെയാണെത്തിയത്.

വിവാഹം കഴിഞ്ഞോയെന്നും, കമ്മിറ്റഡാണോയെന്നും നിരവധി ആളുകളാണ് താരത്തോട് ചോദിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സിംഗിളാണെന്നാണ് രസകരമായി നീനു പറയുന്നത്. പരമ്പരയിലെ വസ്ത്രധാരണത്തെപ്പറ്റിയും, സാരിയോടാണോ ജീന്‍സിനോടാണോ കൂടുതല്‍ ഇഷ്ടമെന്നാണ് വലിയൊരു ആരാധകര്‍ക്ക് അറിയേണ്ടത്. പരമ്പരയില്‍ സത്യ സാരിയുടുത്തുവന്ന എപ്പിസോഡുകളെല്ലാം മനോഹരമായിരുന്നെന്നും ആരാധകര്‍ പറയുന്നുണ്ട്. തനിക്ക് സാരി കംഫര്‍ട്ടാണെന്നും, എന്നാല്‍ ജീന്‍സും ഷര്‍ട്ടും വേറെ ഫീലാണെന്നാണ് നീനു പറയുന്നത്.

കഥാപാത്രത്തെപ്പോലെ ബോള്‍ഡാണോ എന്ന ചോദ്യത്തിന്, കഥാപാത്രത്തെക്കാള്‍ അലമ്പാണ് താനെന്നാണ് നീനു ഉത്തരം പറയുന്നത്. പിന്നെ ആരാധകരുടെ സംശയം മെര്‍ഷി നീനു മുടി വെട്ടിയാണോ സത്യ ആയെതെന്നായിരുന്നു. എന്നാല്‍ മുടി വെട്ടിയിട്ടില്ലെന്നും, വിഗ്ഗുകാരണം മുടികൊഴിച്ചിലും താരന്റെ പ്രശ്‌നങ്ങളുമെല്ലാം ഉണ്ടെന്നും നീനു പറയുന്നുണ്ട്. നാടന്‍ലുക്കിലുള്ള ഫോട്ടോ കാണിക്കാമോ എന്ന ചോദ്യത്തിന് സെറ്റ്‌സാരിയിലുള്ള തന്റെ ചിത്രവും നീനു പങ്കുവച്ചിട്ടുണ്ട്.