കോളീവുഡിലെ ശ്രദ്ധേയരായ താരദമ്പതികളാണ് ഇപ്പോള്‍ ആര്യയും സയ്യേഷയും. ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. മുമ്പ് ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ 'എങ്ക വീട്ട് മാപ്പിളൈ' ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് ആധാരം. 16 മത്സരാര്‍ഥികളായിരുന്നു ഷോയില്‍ ഉണ്ടായിരുന്നത്.  ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ഥികളെയും നിരാശരാക്കി ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനത്തിലായിരുന്നു ആര്യയെത്തിയത്. ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നായിരുന്നു താരം പിന്‍മാറാന്‍ പറഞ്ഞ കാരണം.

എന്നാല്‍ ഇവിടെ വിശേഷം ആര്യയെ കുറിച്ചല്ല. ആര്യയുടെ പ്രിയതമ സയ്യേഷയെ കുറിച്ചാണ്. തമിഴ് സിനിമയില്‍ തരറാണിയായ സയ്യേഷ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. താരത്തിന്‍റെ ഒരു ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഡാന്‍സ് തമിഴകം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.ബോളിവുഡ് ചിത്രം ബാജിറാവോ മസ്താനിയിലെ മോഹീ രംഗ്ദോ ലാൽ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് സയ്യേഷ ചുവടുവച്ചിരിക്കുന്നത്. എഎൽ വിജയ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ വനമഗൻ എന്ന ചിത്രത്തിലൂടെയാണ് സയ്യേഷ തമിഴ് സിനിമയിൽ അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 

Making up for it at home 💃 #dance#love#home#missingwork#lockdown#indian#girl#justlikethat#impromptu#instavideo

A post shared by Sayyeshaa (@sayyeshaa) on May 15, 2020 at 12:32am PDT