'നല്ലൊരു ചിത്രം പാര്‍വതി, സുമന്‍നായര്‍' എന്നു പറഞ്ഞാണ് ശ്രീറാം തന്റെ ഫേസ്ബുക്കില്‍ കാമത്തിന്റെ ലിങ്ക് പങ്കുവച്ചിരിക്കുന്നത്. അതിന് കമന്റിലൂടെ പാര്‍വ്വതിയും കാമത്തിലെ നായകന്‍ സുമനും നന്ദിയും അറിയിച്ചിട്ടുണ്ട്.

പ്രശസ്ത സീരിയല്‍താരം പാര്‍വതി കൃഷ്ണ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കാമം എന്ന ഹൃസ്വചിത്രത്തെ അഭിനന്ദിച്ച് നടന്‍ ശ്രീറാം രാമചന്ദ്രന്‍. അജയ് പ്രദീപ് സംവിധാനം നിര്‍വഹിച്ച കാമം മികച്ച പ്രതികരണവുമായണ് മുന്നോട്ടുപോകുന്നത്. ഒരു നിധി കണ്ടെത്തുന്നതിന്റെ നിഗൂഢതയെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.

പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് നിധിക്കായി തിരഞ്ഞുനടക്കുന്ന മനുഷ്യന്‍, തന്റെ ഒടുക്കത്തില്‍ ആ നിധി താനുപേക്ഷിച്ച പലതുമാണെന്ന് തിരിച്ചറിയുന്നു, എന്നാല്‍ ആ അവസാനനിമിഷം ഒരു മടങ്ങിവരവില്ലാതെ അന്വേഷകന്‍ ഇല്ലാതാവുന്നുവെന്നാണ് ചിത്രം പറയുന്നത്. ആധുനിക മനുഷ്യന്റെ ദുരാഗ്രഹങ്ങള്‍ക്കായുള്ള നഷ്ടപ്പെടുത്തലുകളുടെ കഥയാണ് കാമം വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുവയ്ക്കുന്നതും.

കസ്തൂരിമാന്‍ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ശ്രീറാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത്. പരമ്പരയിലെ ജീവയും കാവ്യയും മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന പ്രണയജോടികളാണ്. തമ്മില്‍ത്തല്ലിയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെങ്കിലും പിന്നീട് പരമ്പര പ്രേക്ഷകര്‍ക്ക് ഒരു വേറിട്ട പ്രണയം സമ്മാനിക്കുകയായിരുന്നു.

പാര്‍വ്വതിയും സംഗീത ആല്‍ബങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. മിഞ്ചി എന്ന ആല്‍ബത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. ശേഷം മലയാളം സീരിയലുകളില്‍ പാര്‍വതി പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റാര്‍മാജിക്ക് പരുപാടിയുടെ അവതാരിക എന്നുപറഞ്ഞാലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാന്‍ കഴിയുക. ചില്ല എന്ന സംഗീത ആല്‍ബത്തില്‍ പാര്‍വതിയും ശ്രീറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

'നല്ലൊരു ചിത്രം പാര്‍വതി, സുമന്‍നായര്‍' എന്നു പറഞ്ഞാണ് ശ്രീറാം തന്റെ ഫേസ്ബുക്കില്‍ കാമത്തിന്റെ ലിങ്ക് പങ്കുവച്ചിരിക്കുന്നത്. അതിന് കമന്റിലൂടെ പാര്‍വ്വതിയും കാമത്തിലെ നായകന്‍ സുമനും നന്ദിയും അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ ബാക്ഗ്രൗണ്ട് മ്യൂസിക്കിനും താരങ്ങളുടെ അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം ചിത്രം രണ്ട് ലക്ഷത്തോളം ആളുകളാണ് കണ്ടത്.