സിനിമ-സീരിയൽ രംഗത്തെ താരജോടികളായ ആദിത്യൻ വിജയനും അമ്പിളിയും വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞ് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഒപ്പം നിന്നവർക്കും ഈശ്വരനും നന്ദിയറിയിച്ചാണ് ആദിത്യൻ -അമ്പിളി ദമ്പതികൾ‌ തങ്ങളുടെ ഒന്നാം വിവാഹവർഷികം ആഘോഷിച്ചത്.

നിരന്തരം തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നവംബറിലാണ് ഇവ‍ർക്കൊരു ആൺകുഞ്ഞ് ജനിച്ചത്. ആദ്യവിവാഹത്തിലെ മകൻ അമർനാഥിനും കുഞ്ഞ് അര്‍ജുനുമൊപ്പമുള്ള ചിത്രങ്ങള്‍  പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അമ്പിളി ദേവി.

സാധാരണ പോലെ തന്നെ അത്യന്തം സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് ആരാധകര്‍ ഈ ചിത്രങ്ങളും. രസകരമായ കമന്‍റുകളും ആരാധകര്‍ നല്‍കുന്നുണ്ട്. കുഞ്ഞ് വളര്‍ന്നുവെന്നും, കവിള്‍ തടിച്ചു, അമ്പിളി ചേച്ചി തന്നെ, എന്നുമടക്കം വീട്ടിലെ കുട്ടികളെ കുറിച്ച് പറയുന്നത് പോലെയാണ് ആരാധകര്‍ കമന്‍റുകള്‍ നല്‍കുന്നത്.