Asianet News MalayalamAsianet News Malayalam

പച്ചയുടുത്ത് സുന്ദരിയായി അഞ്ജലി; 'പച്ച പിടിച്ചെന്ന്' താരം

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരിയിലെ ടൈറ്റിൽ റോൾ അഞ്ജലിക്ക് കരിയറിൽ ബ്രേക്കായിരുന്നു. പക്ഷെ അതേ സീരിയൽ തന്നെ പല പ്രശ്നങ്ങളും അഞ്ജലിയുടെ ജീവിതത്തിൽ സൃഷ്ടിച്ചു.

Serial Actress Anjali looks beautiful in green dress vvk
Author
First Published Apr 3, 2024, 9:13 AM IST

സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. ഏഷ്യനെറ്റിലെ പളുങ്ക് സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത്ത് പങ്കുവെച്ചത്. കുഞ്ഞിന്റെ വരവോടെ കുറെയേറെ കാലമായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് അഞ്ജലി. ഓൺ സ്‌ക്രീനിൽ പ്രേക്ഷകർ കാണാറില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ചിത്രങ്ങളും റീലുകളും അമ്മയായ ശേഷമുള്ള അനുഭവങ്ങളുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാറുണ്ട് താരം.

ഇപ്പോഴിതാ പച്ച വിരിച്ച മൈതാനത്ത് പച്ച സാരിയിൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. 'ഞാൻ അങ്ങനെ പച്ച പിടിച്ചു' എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. പതിവിലും വ്യത്യസ്തമായ പോസ്റ്റ്‌ കണ്ട സന്തോഷത്തിലാണ് സുന്ദരി ആരാധകർ. വളരെ കൂൾ ആയി എന്നാൽ മനോഹരമായ ചിരിയുമായി നിൽക്കുന്ന താരത്തെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരിയിലെ ടൈറ്റിൽ റോൾ അഞ്ജലിക്ക് കരിയറിൽ ബ്രേക്കായിരുന്നു. പക്ഷെ അതേ സീരിയൽ തന്നെ പല പ്രശ്നങ്ങളും അഞ്ജലിയുടെ ജീവിതത്തിൽ സൃഷ്ടിച്ചു. സംവിധായകന്‍ ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. സുന്ദരി സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വെച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്.

അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലി ശരത്തിനെ പിന്നീട് അണിയറപ്രവർത്തകർ പുറത്താക്കി. സംഭവം പിന്നീട് വലിയ വാർത്തയായി. 

യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ സുന്ദരി സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് നടി അഞ്ജലി ശരത്ത് അന്ന് പരാതിപ്പെട്ടത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ശരത്ത് പറഞ്ഞിരുന്നു. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർ കാരണം തിരക്കിയപ്പോഴാണ് സീരിയലിൽ നിന്നും പുറത്താക്കിയ വിവരം അഞ്ജലി വെളിപ്പെടുത്തിയത്.

'ജിന്‍റോ കരഞ്ഞപ്പോള്‍ ബിഗ് ബോസ് അലിഞ്ഞോ'?; എല്ലാ പ്രശ്നത്തിനും കേന്ദ്രമായി ജിന്‍റോ.!

ഈ ആഴ്ച 'പവര്‍' മാറും; ആദ്യം തന്നെ അലക്കില്‍ വഴക്ക്, ഗബ്രിയും ജിന്‍റോയും കോര്‍ത്തു.!
 

Follow Us:
Download App:
  • android
  • ios