ഷാരൂഖ് ഇപ്പോള്‍ സ്ഥിരമായി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്. 'ആസ്ക് എസ്ആർകെ' എന്ന പരിപാടിയില്‍ തിരഞ്ഞെടുത്തുത്ത ചോദ്യങ്ങള്‍ക്ക് ഷാരൂഖ് നല്‍കുന്ന മറുപടി വൈറലുമാകാറുണ്ട്.

മുംബൈ: 'പഠാന്‍' എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍ ഇന്ത്യന്‍ സിനിമയിലേക്ക് നടത്തിയത് ഗംഭീരമായ തിരിച്ചുവരവാണ്. ഇതിന്‍റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. കിംഗ് ഖാനും അദ്ദേഹത്തിന്‍റെ ആരാധകരും ഇതിന്‍റെ ആഘോഷം ഓഫ് സ്ക്രീനിലും ഇപ്പോള്‍ അവസാനിപ്പിച്ചിട്ടും ഇല്ല.

ഷാരൂഖ് ഇപ്പോള്‍ സ്ഥിരമായി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുണ്ട്. 'ആസ്ക് എസ്ആർകെ' എന്ന പരിപാടിയില്‍ തിരഞ്ഞെടുത്തുത്ത ചോദ്യങ്ങള്‍ക്ക് ഷാരൂഖ് നല്‍കുന്ന മറുപടി വൈറലുമാകാറുണ്ട്.
ഇത്തരത്തില്‍ ഷാരൂഖ് നല്‍കിയ ഒരു ഉത്തരമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഷാരൂഖിനെതിരെ കേസ് കൊടുക്കുമെന്നാണ് . 'ആസ്ക് എസ്ആർകെ' ട്വിറ്റര്‍ ചോദ്യോത്തര പരിപാടിയില്‍ ഒരു ആരാധകന്‍ പറഞ്ഞത്. അതിന് കാരണമുണ്ട്. 

 "നിങ്ങള്‍ക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്" ഷർട്ടിടാതെ തന്‍റെ ശരീരം കാണിച്ച് നില്‍ക്കുന്ന ഷാരൂഖിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ ചോദ്യം ഉതിര്‍ത്തത്. നിൽക്കുന്ന ചിത്രമാണ് ആരാധകൻ പങ്കുവെച്ചത്. ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഷാരൂഖ് എത്തി. "ദയവായി അങ്ങനെയൊന്നും ചെയ്യരുത് ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു. എനിക്ക് ഇപ്പോള്‍ 30 വയസായി. അതിനാലാണ് എന്‍റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്" മറുപടി ട്വീറ്റില്‍ ഷാരൂഖ് പറഞ്ഞു. എന്തായാലും ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. 

Scroll to load tweet…

അതേസമയം റിലീസ് ചെയ്ത ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പഠാൻ 1000 കോടി നേടിയിരിക്കുകയാണ്. ബോക് ഓഫീസ് വേൾഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ദം​ഗൽ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റർ 2 (1190cr), ആർആർആർ(1174cr*) എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ. 

ഞായറാഴ്ച വരെയുള്ള പഠാന്റെ കളക്ഷൻ 996 കോടിയാണ്. പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരുന്നത്. ഈ കണക്കുകൾ വച്ച് നോക്കുമ്പോൾ 1000 കോടിയും കഴിഞ്ഞ് പഠാന്റെ കളക്ഷൻ മുന്നേറിയെന്ന് വിലയിരുത്താനാകും. 

'ദ ഒൺ ആന്റ് ഒൺലി കിം​ഗ് ഖാൻ'; 1000 കോടിയിൽ പഠാൻ; വിമർശകർക്കുള്ള മറുപടിയെന്ന് ആരാധകർ

രണ്‍ബീര്‍ അങ്ങനെ 'ഓള്‍ഡ് മങ്ക് റം' കുടിച്ചു: സംഭവം വിവരിച്ച് സൗരഭ് ശുക്ല