ബിഗ് ബോസ് വേറെ ലെവല്‍ കളികളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന അവസ്ഥയല്ല ഇന്നുള്ളത്. ചില കാര്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നു. ഹൗസില്‍ ഏറ്റവും പിന്തുണയുണ്ടായിരുന്ന മത്സരാര്‍ത്ഥി രജിത് കുമാര്‍ ആ വീട്ടിലില്ല. എന്നാല്‍ രജിത്തിന് പിന്തുണയുമായി പലരും എത്തുന്നുമുണ്ട്. നേരത്തെ പിന്തുണയറിയിച്ചവരെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരിക്കുകയാണ്. പലരും കരുതുന്നത് സീക്രട്ട് ടാസ്കിന്‍റെ ഭാഗമായി സംഭവിച്ചതാണെന്നാണ്. അങ്ങനെയല്ലെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്നതില്‍ കൗതുകവുമുണ്ട്. എന്നാല്‍ ഇന്നലത്തെ എപ്പിസോഡിന് മുമ്പ് രജിത് കുമാറിന് പിന്തുണയറിയിച്ചും, ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞും ഒരു താരം കൂടി രംഗത്തെത്തിയിരുന്നു. ഏവരുടെയും പ്രിയങ്കരനായ നടന്‍ ഷമ്മി തിലകനാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്.

കുറിപ്പിങ്ങനെ...

#പറയാതെ_വയ്യ..!!
#Injustice_Injustice_Injustice #bigboss.

#ബിഗ്ബോസ് ഗെയിംഷോ ഇഷ്ടമാണ്.💕
എല്ലാ എപ്പിസോഡുകളും മുടക്കമില്ലാതെ കാണുകയും സ്വയം വിലയിരുത്തുകയും ചെയ്യാറുണ്ട്.🧐🤔
മത്സരാർത്ഥികളെല്ലാരും "അവരവർക്ക് നല്ലത് എന്ന് തോന്നുന്ന" രീതിയിൽ ഗെയിം കളിക്കുന്നു.👍
മിക്കവരും എന്റെ സഹപ്രവർത്തകരും, അവരവരുടെ മേഖലകളിൽ അസൂയാവഹമായ പ്രകടനങ്ങൾ കാഴ്ചവെച്ചതിനാൽ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളവരുമാണ്.🤝
ഒരു "കളിയെ", "വലിയകാര്യം" എന്നുകണ്ട് വിലയിരുത്തുന്നതും, മാർക്കിടുന്നതുമൊക്കെ; കളിക്കാരോടുള്ള ഇഷ്ടാനിഷ്ടങ്ങൾ മുൻനിർത്തി ആകരുത്. മറിച്ച്; കളിയിലെ അവരുടെ പ്രകടന മികവും, ആത്മാർത്ഥതയും, സത്യസന്ധതയും ഒക്കെയാണ് പരിഗണിക്കപ്പെടേണ്ടത്.
ഈ "കളിയിൽ" ഞാൻ ഇഷ്ടപ്പെടുന്നതും, മാർക്ക് നൽകുവാൻ ഇഷ്ടപ്പെടുന്നതും #ഡോക്ടർ_രജിത്കുമാറിന് മാത്രമാണ്..!
പൊയ്മുഖം അണിയാതെ, ആത്മാർത്ഥമായി, ധൈര്യസമേതം കളിക്കുന്ന ഒരേയൊരു കളിക്കാരൻ അദ്ദേഹം മാത്രമാണ്..!
അദ്ദേഹത്തിന് വിജയാശംസകൾ..!!👏💐

ഈ"കളി" നല്ലതാണോ ചീത്തയാണോ എന്ന്; കളി കാണുന്ന പ്രേക്ഷകരായ നമ്മൾ വിലയിരുത്തി, നമ്മൾ മാർക്ക് നൽകി, നമ്മൾ തന്നെ വിജയിയെ കണ്ടെത്തുന്നു എന്ന വിശ്വാസ്യതയായിരുന്നു ഈ ഷോയിലേയ്ക്ക് എന്നെ ആകർഷിച്ച ഘടകം.💖.
എന്നാൽ, കഴിഞ്ഞ ഏതാനും എപ്പിസോഡുകൾ ആയി അതിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു.☹☹
ഇന്നലത്തെ (മാർച്ച് 3) എപ്പിസോഡോടു കൂടി ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിനാലാണ് വസ്തുതാപരമായ ഈ റിപ്പോർട്ട് ഷെയർ ചെയ്യുന്നത്.(റിപ്പോർട്ടർക്ക് നന്ദി)

പ്രിയപ്പെട്ട ബിഗ് ബോസ്..;
#വിശ്വാസം എന്നത് ഒരു നേരിയ നൂലിഴയിലാണ് തൂങ്ങിക്കിടക്കുന്നത്. അസഹനീയമായ ഒരു ദീർഘനിശ്വാസം മതി ആ നൂലിഴ പൊട്ടി തകരാൻ എന്ന വസ്തുത അങ്ങ് മനസ്സിലാക്കുന്നത് നല്ലതാണ്. 💔👎
#വിശ്വാസമല്ലേ_എല്ലാം..?!!😜😜

(മൽസരാർത്ഥിയായി
എനിക്കും ക്ഷണം ഉണ്ടായിരുന്നു. മറ്റൊരു കരാറിൽ ഏർപ്പെട്ടു പോയതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നതിൽ അന്ന് വിഷമിച്ചിരുന്നു. എന്നാൽ ഇന്ന് വിഷമം തീരെയില്ലട്ടോ...! ഇനിയും ഇങ്ങനെ #വെറുപ്പിക്കൽസ് തന്നെ തുടരാൻ ആണ് ഭാവമെങ്കിൽ ഇനിയുള്ള കാലങ്ങളിലും അരിയാഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് #വിഷമം ഉണ്ടാകാനുള്ള സാധ്യത തീരെയില്ല.)