Asianet News MalayalamAsianet News Malayalam

എല്ലാത്തിനും കാരണം വൈറസ്: തന്‍റെ പെരുമാറ്റത്തിലെ മാറ്റത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്തിടെ അഭിനയിച്ച തല്ലുമാല തൊട്ട് ക്രിസ്റ്റഫര്‍ വരെ ഷൈന്‍ കഥാപാത്രങ്ങളില്‍ അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍റെ നിഴലുകള്‍ ഉണ്ടായിരുന്നു എന്ന് പ്രേക്ഷകര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്.

shine tom chacko blame corona virus on his behaviour change vvk
Author
First Published Apr 1, 2023, 4:21 PM IST

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. തെലുങ്ക് താരം നാനി നായകനായ ദസറയിലാണ് അവസാനമായി ഷൈന്‍ പ്രത്യക്ഷപ്പെട്ടത്. വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ചിത്രത്തില്‍ ഷൈന്‍ എത്തിയത്. ഷൈന്‍റെ വേഷവും ശ്രദ്ധ നേടിയിട്ടുണ്ട്. അതേ സമയം ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ എന്നും വൈറലാകാറുണ്ട്. അടുത്തകാലത്തായി അഭിമുഖങ്ങളില്‍ ഷൈന്‍ പ്രതികരിക്കുന്ന രീതിയാണ് ഇതിനൊരു കാരണം.

ഷൈന്‍റെ പെരുമാറ്റത്തില്‍ വന്ന മാറ്റം ഏറെ ചോദ്യങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയത്. അടുത്തിടെ അഭിനയിച്ച തല്ലുമാല തൊട്ട് ക്രിസ്റ്റഫര്‍ വരെ ഷൈന്‍ കഥാപാത്രങ്ങളില്‍ അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍റെ നിഴലുകള്‍ ഉണ്ടായിരുന്നു എന്ന് പ്രേക്ഷകര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് തന്‍റെ പെരുമാറ്റം ഇങ്ങനെ ആയതെന്ന് വിവരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. 'കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്‍റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്' ഷൈന്‍ ടോം ചാക്കോ പറഞ്ഞു. നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും ഷൈൻ അഭിമുഖത്തില്‍ പറയുന്നു. 

 'അടി', കൊറോണ പേപ്പേഴ്സ് എന്നീ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടെതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. അഹാന കൃഷ്‍ണ ചിത്രം 'അടി' വളരെ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ.

തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിടിലൻ ത്രില്ലർ സൂചനയുമായി പ്രിയദർശൻ; ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ ചിത്രം 'കൊറോണ പേപ്പേഴ്സ്' ട്രെയിലർ പുറത്ത്

അഹാന കൃഷ്‍ണ- ഷൈൻ ചിത്രം 'അടി'യുടെ ടീസര്‍ പുറത്ത്

Follow Us:
Download App:
  • android
  • ios