ദിലീപ് ചിത്രം കൊച്ചി രാജാവിലെ 'തങ്ക കുട്ടാ..സിങ്ക കുട്ടാ..' എന്ന ​ഗാനത്തിന് ഡാൻസ് കളിക്കുന്ന ഷൈനിന്റേതാണ് വീഡിയോ.

ലയാള സിനിമയിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി കരിയർ തുടങ്ങി, ഇന്ന് നിരവധി സിനിമകളിലൂടെ നടനായും വില്ലനായും തിളങ്ങി നിൽക്കുകയാണ് ഷൈൻ. അഭിനേതാവിന് പുറമെ താനൊരു ​ഗായകൻ കൂടിയാണെന്ന് ഷൈൻ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഷൈനിന്റേതായി പുറത്തുവന്നൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

ദിലീപ് ചിത്രം കൊച്ചി രാജാവിലെ 'തങ്ക കുട്ടാ..സിങ്ക കുട്ടാ..' എന്ന ​ഗാനത്തിന് ഡാൻസ് കളിക്കുന്ന ഷൈനിന്റേതാണ് വീഡിയോ. ഷൈനിനൊപ്പം നടിമാരായ സ്വാസികയും മെറീന മൈക്കിളും ഉണ്ട്. വളരെ സ്റ്റൈലിഷ് ആയി ഡാൻസ് കളിക്കുന്ന ഷൈനിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഇയാൾ ആള് സകലകലാ വല്ലഭൻ ആണല്ലോ? എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ലാസ്റ്റ് മൺവെട്ടി എടുക്കുന്ന നടനെ ട്രോളിയും കമന്റുകൾ ഉണ്ട്. 

View post on Instagram

അതേസമയം, 'പമ്പരം' എന്ന ചിത്രമാണ് ഷൈനിന്‍റേതായി പുതുതായി പ്രഖ്യാപിച്ചത്. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കിയ സൂചന. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു.തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. 

ആളുകളെ കയ്യാട്ടി വിളിച്ച്, അഖിലിന്റെ ഞാവൽപ്പഴ വിൽപ്പന; 'വന്ന വഴി മറന്നിട്ടില്ല ദാസാ' എന്ന് കമന്റുകൾ

എംപിഎം ഗ്രൂപ്പ്, തോമസ് സിനിമാസ് എന്നീ ബാനറുകൾക്ക് കീഴിലാണ് പമ്പരം ഒരുങ്ങുന്നത്. ലൈൻ പ്രൊഡ്യൂസര്‍ മിഥുൻ ടി ബാബു, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് അനന്തു സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, കോസ്റ്റ്യൂംസ് സാബിത് ക്രിസ്റ്റി, ഡിസൈൻസ് മക്ഗഫിൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്. അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News