ജയ ജയ ജയ ജയഹേ സിനിമയിലെ ഏറെ ട്രെൻഡിംഗ് ആയ ഗാനത്തിന് കുഞ്ഞു കുട്ടികൾക്കൊപ്പം ചുവടുവെക്കുകയാണ് താരം

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോന്‍. അഭിനയവും അവതരണവുമൊക്കെയായി സജീവമാണ് ശിവാനി. ഉപ്പും മുളകും പരമ്പരയില്‍ ശിവാനിയായി എത്തിയതോടെയാണ് ഈ താരത്തിന്റെ കരിയറും മാറിമറിഞ്ഞത്. കേശു- ശിവ കോമ്പിനേഷന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. അഭിനയം മാത്രമല്ല ഡാന്‍സും തനിക്ക് വഴങ്ങുമെന്നും ശിവാനി തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്നവയെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോൾ ശിശുദിനത്തില്‍ ക്രിസ്തു ജയന്തി സ്‌കൂളിലെ കുട്ടികളോടൊപ്പം ആടിപ്പാടുന്ന വീഡിയോ പങ്കുവെച്ചാണ് ശിവാനി എത്തിയിരിക്കുന്നത്. ജയ ജയ ജയ ജയഹേ സിനിമയിലെ ഏറെ ട്രെൻഡിംഗ് ആയ വീഡിയോ കുഞ്ഞു കുട്ടികൾക്കൊപ്പം അവതരിപ്പിക്കുകയാണ് താരം. കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് ശിവാനിക്കൊപ്പം സമയം ചെലവിടുന്നത്. കൂടാതെ പാട്ട്പാടി കൂട്ടുകാരെ കൈയിലെടുക്കുന്നതും കാണാം. ഈ പ്രായത്തില്‍ താഴെ ഇരിക്കുന്ന നിന്റെ പ്രായത്തിലുള്ള പിള്ളേരെ കൈയ്യിലെടുക്കാന്‍ പറ്റിയെങ്കില്‍ വെള്ളിത്തിരയില്‍ ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കുമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. ഉപ്പും മുളകിനെക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിനോട് കമന്റിലൂടെ ചോദിക്കുന്നുണ്ട്.

ALSO READ : വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍; 'കള്ളനും ഭഗവതിയും' വരുന്നു

View post on Instagram

കഴിഞ്ഞ കുറച്ച് എപ്പിസോഡിൽ ശിവയെ കാണാത്ത വിഷമമാണ് ഒരാൾ പ്രകടിപ്പിക്കുന്നത്. പാറമട വീട്ടിലേക്ക് എത്തണം, അവിടെ ശിവാനിയുടെ കുറവുണ്ട്. ഉപ്പും മുളകും എന്ന പരിപാടിയില്‍ ഇനിയും ശിവാനി വരും എന്ന് ഒരുപാട് പേര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ മറുപടി തരൂയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ചിക്കന്‍ പോക്‌സായിരുന്നു എനിക്ക്. ഉപ്പും മുളകും എന്ന പരിപാടിയാണ് എന്നെ വളര്‍ത്തിയത്. ഈ ഷെഡ്യൂളില്‍ ഞാന്‍ ജോയിന്‍ ചെയ്തുവെന്ന് താരം മറുപടിയും നൽകി. സീരിയലിലെ പോലെ തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയാണ് ശിവാനിയെന്നായിരുന്നു സഹതാരങ്ങളുടെയും അഭിപ്രായം.