'അപമാനപെട്ടവര്‍ ഒരുനാള്‍ അഭിമാനിക്കും.. സ്‌നേഹത്തോടെ ഷിയാസ് കരീം' എന്ന ക്യാപ്ഷനോടെ ഷിയാസ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ്‌ബോസ് ഒന്നാം സീസണില്‍ ഷിയാസിനെ തരംതാഴ്ത്തുന്ന തരത്തിലെ സാബുമോന്റെ സംസാരത്തിന് മറുപടിയായാണ് താരത്തിന്റെ പോസ്റ്റ്. മലയാളം ബിഗ്‌ബോസ്സ് ഒന്നാം സീസണിന്റെ വിജയിയാണ് സാബുമോന്‍. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച ഷിയാസ് ഒന്നാംസ്ഥാനം നേടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ബിഗ്ഗ്‌ ബോസ്സിനുശേഷം ഷിയാസിന് വളരെയധികം ആരാധകരാണുണ്ടായത്. കൂടാതെ സിനിമയില്‍ താരത്തെതേടി ഒട്ടനവധി വേഷങ്ങളുമെത്തി.

നീയെവിടുത്തെ മോഡലാണ്, ഇതുവരെ ഒരു ഉത്സവപ്പറമ്പില്‍പ്പോലും നിന്നെ കണ്ടിട്ടില്ലല്ലോ. മോഡലാണെന്നുപറഞ്ഞിട്ട് നിന്റെ പടം ഒരു പോസ്റ്ററില്‍പ്പോലും ഇതുവരെ കണ്ടിട്ടില്ല. ഞാന്‍ ഇന്ന് നില്‍ക്കുന്നിടത്ത് നീ നില്‍ക്കണമെങ്കില്‍ കുറഞ്ഞത് പതിനഞ്ചുവര്‍ഷമെങ്കിലും നീയെടുക്കേണ്ടിവരും. എന്നെല്ലാം പറയുന്ന സാമ്പുവിന്റെ വീഡിയോയുടെകൂടെ തന്റെ പടമുള്ള പോസ്റ്ററുകളും, വലിയ ഫ്‌ളെക്‌സുകളുടെ ചിത്രവും താന്‍ റാംപില്‍ നടക്കുന്ന വീഡിയോയും കൂട്ടിയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിനുതാഴെ ആശംസകളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കും ഊര്‍ജ്ജമാണ്. നിങ്ങളുടെ വളര്‍ച്ചകണ്ട് ആ പറഞ്ഞവരെല്ലാം ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാകും, മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജനത്തേക്കാള്‍ ഭയംങ്കരമായിരുന്നു. തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ താരത്തിന് സപ്പോര്‍ട്ടുമായെത്തുന്നത്.