Asianet News MalayalamAsianet News Malayalam

'ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിലേക്ക്'; അമ്മയാകുന്ന സന്തോഷം പങ്കുവച്ച് ശ്രേയ ഘോഷാല്‍

ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ കുറിക്കുന്നു. 

shreya ghoshal says she going to be mother
Author
Chennai, First Published Mar 4, 2021, 5:40 PM IST

ധുരമായ ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള ​ഗാനാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ ​ഗായികയാണ് ശ്രേയ ഘോഷാല്‍. ബോളിവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രേയ.

ജീവിതത്തിലെ പുതിയൊരു​ അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ശ്രേയ കുറിക്കുന്നു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

Baby #Shreyaditya is on its way! @shiladitya and me are thrilled to share this news with you all. Need all your love and blessings as we prepare ourselves for this new chapter in our lives.

Posted by Shreya Ghoshal on Wednesday, 3 March 2021

നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡ് അരങ്ങേറ്റം.

Follow Us:
Download App:
  • android
  • ios